പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി വാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് കട്ട്

author

തിരുവനന്തപുരം: പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.

കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും കഴിയും. ഈ വ്യവസ്ഥകള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകടമരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. ഇത്തരത്തില്‍ അപകടമരണ നിരക്ക് കുറയ്ക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണന്‍റെ പുതിയ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറച്ചുവെച്ചു; തദ്ദേശ ഓഡിറ്റിങ് നിര്‍ത്തിയത് ലൈഫ് മിഷന്‍ അഴിമതി മൂടിവയ്ക്കാന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവയ്ക്കാനുള്ള സംസ്ഥാന ഓഡിറ്റ് ഡയറക്ടറുടെ ഉത്തരവ് വിവാദത്തില്‍. ഉത്തരവിറക്കിയത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറച്ചുവച്ച്‌. നടപടി ലൈഫ്മിഷനിലെ അടക്കം അഴിമതി മൂടിവയ്ക്കാന്‍. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2019-20 സാമ്ബത്തിക വര്‍ഷത്തെ ഓഡിറ്റിങ് നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിക്കുന്നു എന്നാണ് ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ധനകാര്യ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചശേഷം മതി അതുവരെ നടന്ന […]

You May Like

Subscribe US Now