പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ഷകരെ അപമാനിക്കുന്നു ;പ്രധാനമന്ത്രി

author

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രാ​യി സ​മ​രം ന​ട​ത്തു​ന്ന​വ​രെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ക​ട​ന്നാ​ക്ര​മി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക​ര്‍​ഷ​ക​രെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ക​ര്‍​ഷ​ക​ര്‍​ക്കു ല​ഭി​ച്ച സ്വാ​ത​ന്ത്ര്യം അ​വ​ര്‍​ക്കു സ​ഹി​ക്കു​ന്നി​ല്ലെ​ന്നും ക​ള്ള​പ്പ​ണം ഉ​ണ്ടാ​ക്കാ​നു​ള്ള അ​വ​രു​ടെ ഒ​രു മാ​ര്‍​ഗംകൂ​ടി അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാജ്യത്തെ കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിന്​ വേണ്ടിയാണ്​ പുതിയ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തിയത്​. എന്നാല്‍ മറ്റ്​ ചിലര്‍ സ്വന്തം കാര്യങ്ങള്‍ക്കായി അതിനെ എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ ബഹുമാനത്തോടെ കാണുന്ന കാര്‍ഷിക ഉപകരണങ്ങളും യ​ന്ത്രങ്ങളും കത്തിച്ചുകൊണ്ട്​ പ്രതിഷേധക്കാര്‍ അവരെ അപമാനിക്കുകയാണ്​. പാര്‍ലമെന്‍റ്​ സമ്മേളനത്തില്‍ കര്‍ഷകര്‍ക്ക്​ വേണ്ടിയും തൊഴിലാളികള്‍ക്ക​ും യുവജനങ്ങള്‍ക്കും സ്​ത്രീകള്‍ക്കും വേണ്ടിയുമെല്ലാം നിരവധി പരിഷ്​കരണങ്ങള്‍ കൊണ്ടുവന്നു. അതെല്ലാം രാജ്യത്തിനായി അവരെ ശക്തിപ്പെടുത്തിന്​ വേണ്ടിയായിരുന്നു. എന്നാല്‍ ചിലര്‍ അതിനെതിരെ പ്രതിഷേധിക്കുന്നതാണ്​ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്​- മോദി പറഞ്ഞു.

താങ്ങുവില സംബന്ധിച്ചും മറ്റുമെല്ലാം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്​. കര്‍ഷകര്‍ക്ക്​ എവിടെയും ത​െന്‍റ വിളകള്‍ വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്​. എന്നാല്‍ കര്‍ഷകര്‍ക്ക്​ ഈ സ്വാതന്ത്ര്യം അനുവദിക്കുന്നത്​ ചിലര്‍ക്ക്​ സഹിക്കുന്നില്ല. അവര്‍ക്ക്​ ഇടനിലക്കാരായി നിന്നുകൊണ്ട്​ ആദായമുണ്ടാക്കണം. ക​ള്ള​പ്പ​ണ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നു​ള്ള അ​വ​രു​ടെ ഒ​രു മാ​ര്‍​ഗംകൂ​ടി അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ് : 28 ദിവസത്തിനിടെ പെറ്റിയടിച്ചത് നാലരക്കോടി രൂപ

കൊച്ചി: 28 ദിവസത്തിനിടെ വാഹനപരിശോധന കര്‍ശനമാക്കിയ മോട്ടോര്‍ വാഹനവകുപ്പ് പെറ്റിയടിച്ചത് നാലരക്കോടി രൂപ. എന്നാല്‍ നിസാര കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ വന്‍ തുക ഈടാക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം , സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങളിട്ട് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന കര്‍ശനമാക്കുന്നത്. നിയമം ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പില്‍ […]

You May Like

Subscribe US Now