‘പുല്‍വാമ ഭീകരാക്രമണത്തില്‍ 23 കാരിയായ യുവതിയുടെ നിര്‍ണ്ണായക പങ്ക്’; ഭീകരരെ സംരക്ഷിച്ചതും ഇവരെന്ന് എന്‍ഐഎ

author

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 23 കാരിയായ യുവതിക്ക് നിര്‍ണായക പങ്കെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇന്‍ഷാ ജാന്‍ എന്ന യുവതിയാണ് ആക്രമണത്തിനായി ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സഹായിച്ചത്. ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഉമര്‍ ഫാറൂഖുമായി ഇന്‍ഷാ ജാന്‍ നിരവധി തവണ ഫോണിലൂടെയും മറ്റു സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമിലൂടെയും ബന്ധപ്പെട്ടിട്ടുളളതായും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഷയുടെ പിതാവിനു അവരുടെ ഭീകര ബന്ധം അറിയാമായിരുന്നതായി എന്‍.ഐ.എ പറയുന്നു. ഭീകരവാദികള്‍ക്ക് താമസം ഭക്ഷണം തുടങ്ങി ആക്രമണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തത് ഇവരാണെന്നും പറയപ്പെടുന്നു.

2018-19 വര്‍ഷങ്ങളില്‍ ഭീകരര്‍ ഇവരുടെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ വിവരങ്ങള്‍ ഇന്‍ഷ ഭീകരര്‍ക്ക് കെെമാറിയിരുന്നു.

തുടര്‍ന്നാണ് സേനാംഗങ്ങള്‍ക്ക് നേരം ഭീകരര്‍ ആക്രമണം നടത്തിയത്. യുവതി ഉമര്‍ ഫാറൂഖുമായി നടത്തിയ വാട്സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തു. ഇത് ഇവര്‍ തമ്മിലുളള ബന്ധത്തിന് തെളിവാണെന്നും കുറ്റപത്രത്തില്‍ അത് പരാമര്‍ശിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ്-ഇ-മുഹമ്മദ് പുറത്തു വിട്ട വീഡിയോ ചിത്രീകരിച്ചത് ഇന്‍ഷായുടെ വീട്ടില്‍ വച്ചാണെന്നും എന്‍.ഐ.എ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ മത്തായിയുടെ മരണം ; കേസ് സിബിഐ ഏറ്റെടുത്തു

പത്തനംതിട്ട : വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. കേസ് ഏറ്റെടുക്കുന്നതിന്‍്റെ ഭാഗമായി സിബിഐ തിരുവനന്തപുരം യൂണിറ്റ് പോലീസില്‍ നിന്ന് കേസ് ഫയലുകള്‍ ഏറ്റുവാങ്ങി. ദൂതന്‍ വഴിയാണ് കേസ് ഡയറി സിബിഐക്ക് കൈമാറിയത്. ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍്റെ പശ്ചാത്തലത്തില്‍ ആണ് സി- ബ്രാഞ്ച് സംഘം കേസ് ഡയറി സിബിഐയ്ക്ക് കൈമാറിയത്. പ്രത്യേക ദൂതന്‍ […]

You May Like

Subscribe US Now