പെട്രോള്‍ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റില്‍ ബോധരഹിതനായി യുവാവ്; അമ്മ കരഞ്ഞു പറഞ്ഞിട്ടും സഹായിക്കാതെ നാട്ടുകാര്‍, രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍

author

മലപ്പുറം: കാറില്‍ ബോധരഹിതനായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറം വേങ്ങര സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അനീഷാണ് ഒതുക്കുങ്ങല്‍ സ്വദേശിയായ യുവാവിന് സഹായവുമായെത്തിയത്. നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞദിവസം ഇരിങ്ങല്ലൂര്‍ കുറ്റിത്തറ പെട്രോള്‍ പമ്ബിനു സമീപം രാവിലെയാണ് സംഭവം. പമ്ബിന് സമീപം ആള്‍ക്കൂട്ടം കണ്ട് നോക്കാന്‍ പോയതാണ് അനീഷ്. കോട്ടയ്ക്കലില്‍നിന്നു വേങ്ങരയിലേക്കു ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. പെട്രോള്‍ അടിക്കാനായി എത്തിയ കാറിലെ ഡ്രൈവിങ് സീറ്റില്‍ ഒരു യുവാവ് ബോധരഹിതനായി കിടക്കുന്നു. യുവാവിന്റെ കൂടെയുള്ള മാതാവ് കരഞ്ഞു പറഞ്ഞെങ്കിലും ആരും സഹായിക്കാന്‍ മുതിര്‍ന്നില്ല.

ബാസില്‍ മുഹമ്മദ് എന്ന നാട്ടുകാരന്റെ സഹായത്തോടെ യുവാവിനെ അനീഷ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കോവിഡ് പരിശോധനാ ഫലം വന്നപ്പോള്‍ യുവാവിന് പോസിറ്റീവാണെന്നും കോവിഡ് ബാധയുടെ മൂര്‍ധന്യത്തിലാണ് ബോധരഹിതനായതെന്നും കണ്ടെത്തി. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനീഷും ബാസില്‍ മുഹമ്മദും സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ അസംബന്ധമെന്ന് വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ അസംബന്ധമെന്ന് വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ”നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിയെയും ചോദ്യംചെയ്യാന്‍ പോകുന്നുവെന്ന പൂതി മനസ്സില്‍വെച്ചാല്‍ മതി. അത്തരം മാനസികാവസ്ഥ പാടില്ല. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചു പറയരുത്. അസംബന്ധം പറയാനുള്ളതല്ല വാര്‍ത്താസമ്മേളനം. ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്” -മുഖ്യമന്ത്രി ചോദിച്ചു. ”അസംബന്ധം പറയാനല്ല വാര്‍ത്താസമ്മേളനം, മറ്റെന്തോ ഉദ്ദേശമാണ്. അതിന് വഴങ്ങാന്‍ തയ്യാറല്ല…. വിജിലന്‍സ് അന്വേഷണം നടക്കട്ടെ. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ […]

You May Like

Subscribe US Now