പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍; തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

author

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹപ്രായത്തെക്കുറിച്ച്‌ പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നടപടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് ഇനിയും തീരുമാനമാകാത്തതെന്ന് ചോദിച്ച്‌ എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നയുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും’- അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം തീരുമാനിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്ത് 18, 21 എന്നിങ്ങനെയാണ് പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വിവാഹപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാ​ജ്യ​സ​ഭ​ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​നു കോ​വി​ഡ് സ്ഥിരീകരിച്ചു

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന നേ​താ​വും രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഗു​ലാം ന​ബി ആ​സാ​ദി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം അദ്ദേഹം തന്നെയാണ് ട്വി​റ്റ​റി​ലൂ​ടെ​ അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണു ഗു​ലാം ന​ബി​ ആസാദിന് സ്ഥി​രീ​ക​രി​ച്ച​ത്. താ​ന്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും താ​നു​മാ​യി അ​ടു​ത്ത ദി​വ​സം സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണ​മെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, അഭിഷേക് സിംഗ്വി എന്നിവര്‍ക്കും കോവിഡ് […]

You May Like

Subscribe US Now