പെരിയ ഇരട്ടകൊല കേസ്‌: തല്‍ക്കാലം ഇടപെടാനില്ലെന്ന്‌ ഹൈക്കോടതി

author

കൊച്ചി:പെരിയ ഇരട്ടക്കൊലക്കേസില്‍ കേസ് രേഖകള്‍ സിബിഐക്ക് കൈമാറുന്നില്ലന്ന ഹര്‍ജിയില്‍ തല്‍ക്കാലം ഇടപെടാനാവില്ലന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷന്‍ ബഞ്ചുത്തരവിനെതിരെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് തല്‍ക്കാലം ഇടപെടാനാവില്ലന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.

കേസന്വേഷണം സിംഗിള്‍ ബഞ്ച് സിബിഐക്ക് വിട്ടതിന് പിന്നാലെ രേഖകള്‍ കൈമാറുന്നില്ലന്നാരോപിച്ച്‌ കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
കേസ് ഡയറിയും അനുബന്ധ രേഖകളും സിബിഐക്ക് ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണന്നും
രേഖകള്‍ കൈമാറാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

പല തവണ നോട്ടീസ് നല്‍കിയിട്ടും കേസ് രേഖകള്‍ ലഭിക്കുന്നില്ലന്ന് സിബിഐയും കോടതിയെ അറിയിച്ചു. കേസ് ഈ മാസം അവസാനം പരിഗണിക്കുന്നതിനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിലും തിളങ്ങി ചെറുകിട സംരംഭകര്‍; വ​ന്‍​കി​ട പ്ര​തീ​ക്ഷ...

തൃ​ശൂ​ര്‍: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും 2020-21 സാ​മ്ബ​ത്തി​ക വ​ര്‍​ഷം സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ തു​ട​ങ്ങി​യ​ത്​ 503 സം​രം​ഭ​ങ്ങ​ള്‍. ആ​ഗ​സ്​​റ്റ്​ 31 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തി​​ലൂ​ടെ 1,368 പേ​ര്‍​ക്ക്​ തൊ​ഴി​ല്‍ ല​ഭി​ച്ചു. 34.61 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന നി​ക്ഷേ​പം ജി​ല്ല​യി​ലു​ണ്ടാ​യി. 18,435 സം​രം​ഭ​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് പ്ര​വ​ര്‍​ത്തി​ക്കു​ണ്ട്. ലൈ​സ​ന്‍​സും അ​നു​മ​തി​യും ല​ഭി​ക്കാ​ന്‍ അ​നാ​വ​ശ്യ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തും, അ​നു​മ​തി​ക​ള്‍ ല​ഭി​ക്കാ​തെ പോ​കു​ന്ന​തു​മാ​ണ് സം​രം​ഭ​ക​ര്‍ മു​ന്നോ​ട്ട് വ​രാ​ത്ത​തി​ന് മു​ഖ്യ​കാ​ര​ണം. എ​ന്നാ​ല്‍, 2019 ഡി​സം​ബ​റി​ലെ സൂ​ക്ഷ്മ, […]

You May Like

Subscribe US Now