പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണും ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കുന്നത് വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

author

കൊച്ചി: കേരളത്തിലെ പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണും ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കുന്നത് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.പെരുമ്ബാവൂര്‍ വെങ്ങോല സ്വദേശിയായ ജാഫര്‍ ഖാന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിസമര്‍പ്പിച്ചത്.

സ്കൂള്‍ ബസുകളില്‍ മാത്രമാണ് പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുള്ളതെന്നും കെഎസ്‌ആര്‍ടിസി സ്വകാര്യ ബസുകള്‍ക്ക് ഇത് ഘടിപ്പിക്കാന്‍ ഡിസംബര്‍ വരെ സമയം നീട്ടിനല്‍കിയിട്ടുമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ വാഹനങ്ങളിലും എമര്‍ജന്‍സി ബട്ടണും
വാഹനങ്ങള്‍ എവിടെയുണ്ടെന്നറിയുന്ന ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരായിരുന്നു ഉത്തവിട്ടത്. ദില്ലിയിലെ നിര്‍ഭയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി.

എന്നാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇത് പൂര്‍ത്തിയായിട്ടില്ല. എമര്‍ജന്‍സി
ബട്ടണ്‍ ഘടിപ്പിക്കാനുള്ള തീയതി കേരളം പല തവണ നീട്ടി നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ല്‍ ‍ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​ക​ള്‍​ക്കു ​ശേ​ഷം മ​തി​യെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങള്‍ക്ക് സ്കൂള്‍ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ കോവിഡിന്റെ […]

You May Like

Subscribe US Now