പൊതു പരിപാടികളില്‍ ഇനി പരമാവധി 100 പേര്‍; അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

author

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്‍ലോക്ക് 4.0 മാര്‍ഗരേഖ അനുസരിച്ച്‌ രാജ്യത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. പരമാവധി 100 പേര്‍ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകള്‍ ഇന്നുമുതല്‍ നടത്താനാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാം.

സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് ഇന്നു മുതല്‍ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. മാസ്ക്, സാമൂഹിക അകലം, തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്.

‌കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം. പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള സ്കൂളുകളിലെ 9- 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരില്‍നിന്നു മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ രക്ഷാകര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സ്കൂളിലെത്താന്‍ അനുവാദമുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം അടുത്ത 30 വരെ കര്‍ശന ലോക്ഡൗണ്‍ തുടരും. തിയറ്റര്‍, സ്വിമ്മിങ് പൂള്‍, പാര്‍ക്ക് തുടങ്ങിയവയ്ക്കുള്ള വിലക്കു തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിപിഐ എം ഓഫീസ് ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

ശാസ്താംകോട്ട > സിപിഐ എം പടിഞ്ഞാറേ കല്ലട ലോക്കല്‍ കമ്മിറ്റി ഓഫീസായ പി ആര്‍ സ്മാരക മന്ദിരം തകര്‍ത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാടം നിഥിന്‍നിവാസില്‍ നിഥിന്‍ (33)ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി ഒമ്ബതിന് ബൈക്കിലെത്തിയ നിഥിനും കാരാളിമുക്ക് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേര്‍ന്നാണ് ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്തത്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ […]

You May Like

Subscribe US Now