പൊലീസ് നിയമഭേദഗതി എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും ബാധകം; സര്‍ക്കാര്‍ വിജ്ഞാപനം

author

സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല.

വ്യാജ വാ‍ര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി. പൊലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി.

സൈബര്‍ ക്രൈം എന്ന പേരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ക്രിയാത്മക വിമര്‍ശനങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ആരോപണമുയരുന്നത്.

സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം.

പക്ഷെ പുതിയ ഭേദഗതി പ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്‌ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണെന്ന് കേരള പൊലീസ് ആക്‌ട് 118 (എ) പറയുന്നു.

ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പൊലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി: ഐ എം എ പ്രതിഷേധിക്കും

തിരുവനന്തപുരം | ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐ എം എ കേരള ഘടകം. തീരുമാനം ഇന്ത്യയിലെ മെഡിക്കല്‍ ബിരുദങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ ബാധിക്കും. ആയുര്‍വേദ ചികിത്സയുടെയും ആധുനിക ചികിത്സയുടെയും അസ്തിത്വത്തെ ഇത് തകര്‍ക്കും. വിഷയത്തെ നിയമപരമായും അല്ലാതേയും നേരിടാന്‍ പുതുതായി ചുമതലയേറ്റ ഐ എം എ കേരള ഘടകം കമ്മിറ്റിയുടെ ആദ്യ യോഗം തീരുമാനിച്ചു. സങ്കരചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രം […]

You May Like

Subscribe US Now