പോപുലര്‍ തട്ടിപ്പ്​:ഇതുവരെ രജിസ്​റ്റര്‍ ചെയ്​തത്​ രണ്ട്​ കേസ്; മറ്റു പരാതിക്കാരെ സാ​ക്ഷി​ക​ളാ​ക്കുന്നു

author

കോ​ന്നി: പോ​പു​ല​ര്‍ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ സം​സ്ഥാ​ന​ത്ത് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് വെ​റും ര​ണ്ടു കേ​സ്​ മാ​ത്രം. കോ​ന്നി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ 1740/ 2020 കേ​സും പ​ത്ത​നം​തി​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ മ​റ്റൊ​രു കേ​സും മാ​ത്ര​മാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത് പ്ര​തി​ക​ള്‍​ക്ക് പെ​ട്ടെ​ന്ന് ജാ​മ്യം ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

2000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ദി​വ​സേ​ന നൂ​റി​ല​ധി​കം പ​രാ​തി​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​ത്ത​രം പ​രാ​തി​ക്കാ​രെ കോ​ന്നി സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സാ​ക്ഷി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ്. അ​തോ​ടെ പോ​പു​ല​റി​െന്‍റ ത​ട്ടി​പ്പ് ഒ​റ്റ​ക്കേ​സി​ല്‍ ചു​രു​ങ്ങും.

ഇ​പ്പോ​ള്‍ ത​ന്നെ കോ​ന്നി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി​ക​ള്‍ ര​ണ്ടാ​യി​ര​ത്തോ​ളം എ​ത്തു​ന്നു. കേ​ര​ള​ത്തി​െന്‍റ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍​കൂ​ടി കോ​ന്നി​യി​ലേ​ക്ക് മാ​റ്റും. നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലേ ഒ​ന്നോ ര​ണ്ടോ ഇ​ന്‍​സ്​​പെ​ക്​​ട​മാ​രെ​ക്കൊ​ണ്ട് പ​രാ​തി പ​ഠി​ച്ച്‌ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മ്ബോ​ഴേ​ക്കും കേ​സ് തേ​ഞ്ഞു​മാ​ഞ്ഞ് ഉ​ട​മ​ക​ള്‍ പാ​പ്പ​രാ​യി മാ​റി കേ​സ് ത​ന്നെ ഇ​ല്ലാ​താ​കും.

ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ ബു​ദ്ധി​യാ​ണ് ഇ​വി​ടെ പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ആ​ക്​​ഷ​ന്‍ കൗ​ണ്‍​സി​ല്‍ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ എ​ല്ലാ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല ഫ​സ്​​റ്റ് ക്ലാ​സ് കോ​ട​തി​ക​ളി​ലും നി​ക്ഷേ​പ​ക​ര്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​നൊ​പ്പം ബ​ന്ധ​പ്പെ​ട്ട മ​റ്റു വ​കു​പ്പ് അ​ധി​കാ​രി​ക​ള്‍​ക്ക​ള്‍​ക്കും പ​രാ​തി ന​ല്‍​കും. പോ​പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ രൂ​പം ന​ല്‍​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ചതിന് അധ്യാപികയായ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചുവെന്ന് കാട്ടി അഭിഭാഷകന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. – സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫേസ്ബുക്കിലൂടെ അധ്യാപികയ്ക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ അഭിഭാഷകന്‍ കൂടിയായ ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം സമൂഹത്തിനുമുമ്ബില്‍ ഇകഴ്ത്തുന്നതരത്തിലുള്ളതാണെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. – ശ്രീജിത്തിന്റെ സിനിമയില്‍ […]

You May Like

Subscribe US Now