പോപുലര്‍ ഫിനാന്‍സിന്‍റെ നാല് ശാഖകള്‍ മുദ്രവെച്ചു

author

ഓയൂര്‍: സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പോപുലര്‍ ഫിനാന്‍സ് പൂയപ്പള്ളി സ്​റ്റേഷന്‍ പരിധിയിലെ നാല് ശാഖകളും പൊലീസ് മുദ്രവെച്ചു. പോപുലര്‍ ഫിനാന്‍സില്‍ നിക്ഷേപം 30 കോടിയോളം വരുമെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരന്‍ പറഞ്ഞു. ഓയൂര്‍, ഓടനാവട്ടം, അമ്ബലംകുന്ന്, പൂയപ്പള്ളി ബ്രാഞ്ചുകളാണ് സീല്‍ ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് നടപടി. സ്​റ്റേഷനില്‍ നാല് ശാഖകളുമായി ബന്ധപ്പെട്ട് 400 പരാതികള്‍ ലഭിച്ചു. പല ശാഖകളിലും കോടികളുടെ നിക്ഷേപങ്ങളുണ്ട്. ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. മകളുടെ കല്യാണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള സാധാരണക്കാരുടെ നിക്ഷേപങ്ങളും നഷ്​ടപ്പെട്ടതായി പരാതിയുണ്ട്. സ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു.രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്​വാര ജില്ലയിലാണ് സംഭവം. നിയന്ത്രണ രേഖക്ക്​ സമീപം നൗഗാം സെക്​ടറിലെ സൈനിക പോസ്​റ്റിന്​ നേരെ മോര്‍ട്ടാര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രകോപനമില്ലാതെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നല്‍കിയെന്ന് പ്രതിരോധ വക്​താവ്​ അറിയിച്ചു. ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് […]

Subscribe US Now