പോപ്പുലര്‍ ഫിനാന്‍സ്​ തട്ടിപ്പ്​: ഉടമയുടെ രണ്ട്​ മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍

author

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്​ ഉടമയുടെ രണ്ടുമക്കള്‍ പിടിയിലായി. റിനു മറിയം തോമസ്​, റിയ ആന്‍ തോമസ്​ എന്നിവരാണ്​ പിടിയിലായത്​. റിനു സ്ഥാപനത്തി​െന്‍റ സി.ഇ.ഒയാണ്​. റിയ ഡയറക്​ടര്‍ ബോര്‍ഡ്​ അംഗവും​. രണ്ടുപേരും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ്​ പിടിയിലായത്​. ഇരുവര്‍ക്കുമെതിരെ പൊലീസ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു.

​േപാപ്പുലര്‍ ഫിനാന്‍സി​െന്‍റ കോന്നി വകയാറിലുള്ള ഹെഡ്​ ഓഫീസില്‍ പൊലീസ്​ റെയ്​ഡ്​ നടത്തിയിരുന്നു. വെള്ളിയാഴ്​ച രാവിലെ 10.30 ഓടെയാണ്​ അടൂര്‍ ഡിവൈ.എസ്​.പിയുടെ നേതൃത്വത്തില്‍​ പരിശോധനക്കെത്തിയത്​.

സംസ്​ഥാനത്തും ഇതര സംസ്​ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത്​ സ്ഥാപനത്തിനുള്ളത്​. സ്​ഥാപനം 2000 കോടിയു​െട തട്ടിപ്പ്​ നടത്തിയെന്നാണ്​ വിവരം. പോപ്പുലര്‍ ഫിനാന്‍സിന്​ സംസ്ഥാനത്ത്​ മാത്രം 270 ശാഖകളുണ്ട്​. ഇവക്ക്​ പുറമേ തമിഴ്​നാട്ടില്‍ 18ഉം കര്‍ണാടകത്തില്‍ 22ഉം മഹാരാഷ്​ട്രയില്‍ ഒമ്ബതും ഹരിയാനയില്‍ ആറും ശാഖകളുള്ളതായി ഇവരുടെ വെബ്​സൈറ്റില്‍ പറയുന്നു​. നിക്ഷേപകര്‍ക്ക്​ ഒമ്ബത്​ കടലാസ്​ കമ്ബനികളുടെ ഷെയര്‍ നല്‍കിയാണ്​ തട്ടിപ്പ്​ നടത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍വകലാശാലകള്‍ അവസാന വര്‍ഷ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണം, തീയതി നീട്ടിനല്‍കാന്‍ ആവശ്യപ്പെടാം; സുപ്രീംകോടതി

Subscribe US Now