പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപം ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് സര്‍ക്കാര്‍

author

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപം ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാജ്യാന്തര ബ​​​ന്ധ​​​മു​​​ള്ള കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​ക​​​ളും ഈ ​​​ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ന​​​ല്‍​കി​​​യ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

നേ​​​ര​​​ത്തെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ സ്ഥി​​​തി ഉ​​​ള്‍​പ്പെ​​​ടെ വി​​​ശ​​​ദ​​​മാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​ല്കി​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഈ ​​​റി​​​പ്പോ​​​ര്‍​ട്ട് ഇ​​​ന്ന​​​ലെ സ​​മ​​ര്‍​​പ്പി​​ച്ചി​​ല്ല. ഓ​​​രോ പ​​​രാ​​​തി​​​യി​​​ലും പ്ര​​​ത്യേ​​​കം കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പ​​​ല സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഇ​​​തു പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​രോ​​​പി​​​ച്ചു. 25,000ത്തോ​​​ളം വ​​​രു​​​ന്ന നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ താ​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​കു​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​രോ​​​പി​​​ച്ചു. തു​​​ട​​​ര്‍​ന്ന് സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദ​​​മാ​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ നി​​​ര്‍ദേ​​ശി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ഈ ​​മാ​​സം 22ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

സിബിഐ അന്വേഷണം ആവശ്യമാണെന്നും 3900 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍ അറിയിച്ചു. തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവ് ചില സ്റ്റേഷന്‍ ഓഫീസര്‍മാര്‍ നടപ്പാക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഡിജിപി യുടെ ഉത്രവു മാത്രമേ പാലിക്കൂ എന്ന് ചില പൊലീസുകാര്‍ വാശി പിടിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാഥ്റസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു

ജില്ലാ ഭരണകൂടം അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. കുടുംബത്തിന് വേണ്ടി വാല്‍മീകി മഹാപഞ്ചായത്ത് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ 29ന് ശേഷം വീട്ടില്‍ നിന്നിറങ്ങാനോ ആരെയും കാണാനോ ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഫോണ്‍ വിളികളുടെ രേഖകള്‍ പുറത്തുവിട്ട് സമ്മര്‍ദ്ദത്തിലാക്കുന്നു. മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഭയത്തിലാണ് വീട്ടിനുള്ളില്‍ പോലും […]

Subscribe US Now