പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

author

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയില്‍ നിന്ന് സാമ്ബത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കേസില്‍ അഞ്ചാം പ്രതിയാണ് റിയ. പോപ്പുലറിന് കീഴിയെ 4 കമ്ബനികളുടെ ഡയറക്ടറായ റിയയെ മലപ്പുറത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയില്‍ നിന്നാണ് റിയയെ പിടികൂടിയത്. റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലര്‍ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയി. ഇന്നലെ റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകര്‍ അറിയിച്ചു.എന്നാല്‍, കോന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സാമ്ബത്തിക തട്ടിപ്പ് കേസിലാണ് റിയയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പിച്ച്‌ നിലമ്ബൂരിലെ വീട്ടില്‍ കഴിയുകയായിരുന്നു ഇവര്‍. അഭിഭാഷകരെ വിളിച്ചു വരുത്തി അറസ്റ്റ് തടയാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളോട് ലൈംഗിക അതിക്രമം കാട്ടുന്ന യുവാവ് അറസ്റ്റില്‍. കുറുപുഴ നന്ദിയോട് പൗവത്തുര്‍ സ്മിതാ ഭവനില്‍ ദീപു കൃഷ്ണന്‍ ആണ് പിടിയിലായിരിക്കുന്നത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെത്തുന്ന ഇയാള്‍, അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത് പൊലീസിന് ലഭിച്ചുവെന്നാണ് പറയുന്നത്. ഇത് ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്‍റെ അളവ് എടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അതിക്രമം. ഇതിനായി സ്ത്രീകളുടെ കയ്യില്‍ […]

You May Like

Subscribe US Now