പോപ്പുലര്‍ ഫിനാന്‍സ് സാമ്ബത്തിക തട്ടിപ്പ് കേസ് ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

author

തിരുവനന്തപുരം : പോപ്പുലര്‍ ഫിനാന്‍സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ച്‌ പ്രത്യേക സംഘം. അടൂര്‍ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമയ്ക്ക് പുറമേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ക്കുമെന്നാണ് വിവരം.

സംസ്ഥാനത്തെ വിവിധ ശാഖകളിലായി ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് പണമാണ് ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. 274 ശാഖകളിലായി ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. വാകയാറിലെ ആസ്ഥാനം അടച്ചു പൂട്ടിയതറിഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

നിലവില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തംതിട്ട , കോന്നി പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് മേല്‍ വിശ്വാസ വഞ്ചന, സാമ്ബത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാണ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതേ സമയം സ്ഥാപനം ഏറ്റെടുക്കുന്നതിനായി മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെക്രട്ടേറിയറ്റിലെ തീപിടുത്തം: പൊതുഭരണ വിഭാഗത്തിന്റെ ഓഫീസില്‍ എട്ട് താത്കാലിക ക്യാമറകള്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിനോട് സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. അതിനു രണ്ടു ദിവസം മുമ്ബുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുരൂഹ സാഹചര്യത്തില്‍ ആരെങ്കിലും ഓഫീസില്‍ വന്നിരുന്നോ എന്നറിയുന്നതിനു വേണ്ടിയാണിത്. ഓഫീസ് നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് താത്കാലികമായി എട്ട് ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പൊതുഭരണ വകുപ്പിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസ് […]

Subscribe US Now