പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു

author

എറണാകുളം: പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആണ് ഉത്തരവിട്ടത്. 2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്‌ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.

സ്ഥാപനത്തിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്‌ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട ആസ്തികളുമായി ഇടപെടുന്നതിലും വിലക്കേര്‍പ്പെടുത്തി.

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍ക്കും ആസ്തി കൈമാറ്റം ചെയ്യുകയോ ഇടപാടുകള്‍ നടത്താനോ സാധിക്കില്ല. സ്ഥാപനത്തിന്റെ പേരിലോ ഏജന്റുമാര്‍, മാനേജര്‍മാര്‍ എന്നിവരുടെ പേരുകളിലുള്ള അക്കൗണ്ടുകളും മരവിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചടയമം​ഗലത്ത് വയോധികനെ തല്ലിയ എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചടയമം​ഗലം: മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷന്‍ എസ്‌ഐ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്‌ഐ ഷജീം വാഹന പരിശോധനക്കിടെ തല്ലിയത്. വയോധികനെ അടിച്ച പ്രൊബേഷന്‍ എസ്‌ഐ ഷജീമിനെ ശിക്ഷാ നടപടിയായി തീവ്രപരിശീലനത്തിനായി കുട്ടിക്കാനത്തേക്ക് അയച്ചു. അന്വേഷണ […]

You May Like

Subscribe US Now