പോപ്പുലര്‍ ഫ്രണ്ട് ബന്ധം: ഹ​ത്രാ​സ് യാത്രയില്‍ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്

author

ല​ക്നോ: ഹ​ത്രാ​സ് പീ​ഡ​ന സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​യ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ യു​പി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഴി​മു​ഖം പോ​ര്‍​ട്ട​ല്‍ ലേ​ഖ​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ചാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സി​ദ്ദി​ക്കി​നൊ​പ്പം മ​റ്റ് മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി.

പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ഡ​ല്‍​ഹി ഘ​ട​കം സെ​ക്ര​ട്ട​റി​യാ​ണ് സി​ദ്ദി​ഖ്. ഇ​വ​ര്‍​ക്ക് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​രി​ല്‍ നി​ന്നും ചി​ല ല​ഘു​ലേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നു​മാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. ഹ​ത്രാ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ യു​പി​യി​ലെ മ​ഥു​ര​യി​ല്‍‌​നി​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും കാ​റി​ല്‍ ഹ​ത്രാ​സി​ലേ​യ്ക്കു വ​രി​ക​യാ​യി​രു​ന്നു നാ​ല്‍​വ​ര്‍ സം​ഘം. അ​തി​ഖ് ഉ​ര്‍ റെ​ഹ്മാ​ന്‍‌, മ​സൂ​ദ് അ​ഹ​മ്മ​ദ്, അ​ലം എ​ന്നി​വ​രാ​ണ് സി​ദ്ദി​ഖി​നെ കൂ​ടാ​തെ ഹ​ത്രാ​സ് യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​ശ​യാ​സ്പ​ദ​മാ​യ ചി​ല​ര്‍ ഹ​ത്രാ​സി​ലേ​ക്കു വ​രു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് മ​ഥു​ര​യി​ലെ ടോ​ള്‍ പ്ലാ​സ​യി​ല്‍ ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍‌ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്, കാ​മ്ബ​സ് ഫ്ര​ണ്ട് സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​രാ​ണെ​ന്ന് സ​മ്മ​തി​ച്ചാ​യ​രി പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ യു​പി സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാഥ്റസില്‍ പ്രവേശിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍

ഹാഥ്റാസ്: ഹാഥ്റാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് യുപി പോലീസ്. അഴിമുഖത്തിന്‍റെ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് മഥുര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ കസ്ററഡിയില്‍ എടുത്തത്. കെയുഡബ്ള്യുജെ ദില്ലി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെന്നും ചില ലേഖനങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നുമാണ് യുപി പോലീസിന്‍്റെ വിശദീകരണം.

You May Like

Subscribe US Now