പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും ; പാലാരിവട്ടവും കയ്യാങ്കളി കേസും ചര്‍ച്ചയായേക്കും

author

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധിയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. പാലം പുനര്‍നിര്‍മ്മാണത്തിന്റെ ചെലവ് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞില്‍ നിന്നും, കരാര്‍ കമ്ബനിയില്‍ നിന്നും ഈടാക്കണമെന്നും ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടണമെന്നും സിപിഎം എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നീണ്ട ഇടവേളക്ക് ശേഷം സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗവും ഇന്ന് തുടങ്ങും. യോഗത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കവും സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ തര്‍ക്കങ്ങള്‍ ഒഴിവാക്കി മുന്നണിയില്‍ യോജിപ്പോടെ നീങ്ങണമെന്ന സന്ദേശമാണ് നേതൃത്വത്തിനുള്ളത്. അതിനാല്‍ തന്നെ നിലവിലുള്ള വിവാദങ്ങളില്‍ സിപിഎമ്മിന്റെ വാദങ്ങളെ തള്ളാതെയാണ് സിപിഐയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തി​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ലത്തില്‍ അപാകതകള്‍;​ എന്‍‌സി‌പി നേതാവ് ശരദ് പവാറിന് ഇ​ഡി നോട്ടീസ്

ന്യൂ ഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍‌സി‌പി) നേതാവ് ശരദ് പവാറിന് ​എന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ പ്രഖ്യാപിച്ചതിലെ അപാകതകള്‍ സം​ബ​ന്ധി​ച്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പവാറിന്റെ മകളും ബാരാമതി പാര്‍ലമെന്റ് അംഗവുമായ സുപ്രിയ സുലെയ്ക്കും സമാനമായ അറിയിപ്പ് ഉടന്‍ ലഭിക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് (എം‌എസ്‌സി) ബാങ്കില്‍ 25,000 കോടി രൂപ അഴിമതി നടത്തിയെന്നാരോപിച്ച്‌ പവാറിനെതിരെ കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തിരുന്നു. കേ​ന്ദ്ര […]

You May Like

Subscribe US Now