പ്രധാനമന്ത്രിയുടെ അര്‍ജുന്‍ ടാങ്കിലെ യാത്രയ്ക്കു പിന്നാലെ കരസേനയില്‍നിന്ന് ഓര്‍ഡറുകള്‍ പ്രതീക്ഷിച്ച്‌ ഡിആര്‍ഡിഒ

author

ന്യൂദല്‍ഹി: രാജസ്ഥാനിലെ ജയ്‌സാല്‍മേറിന് സമീപം ലോംഗേവാലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയ പ്രധാനമന്ത്രി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ ടാങ്കില്‍ സഞ്ചരിച്ച്‌ സൈനികരെ അഭിവാദ്യം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് 118 അര്‍ജുന്‍ മാര്‍ക്ക് 1എ ടാങ്കുകള്‍ക്കായി ഓര്‍ഡര്‍ നല്‍കാന്‍ കരസേനയെ പ്രേരിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രതിരോധ വികസന ഗവേഷണ കേന്ദ്രം(ഡിആര്‍ഡിഒ).

പഴയതിനെക്കാള്‍ സാങ്കേതികമായി ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പുതിയ പതിപ്പ്. ജയ്‌സാല്‍മേറിലെ മരുഭൂമിയില്‍ പ്രധാനമന്ത്രി അര്‍ജുന്‍ ടാങ്കില്‍ യാത്ര ചെയ്തതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഡിആര്‍ഡിഒ ശാസ്ത്രഞ്ജന്‍ വി ബാലഗുരു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. രണ്ടു റെജിമെന്റുകള്‍ക്കായി കരസേന ഉടന്‍ അര്‍ജുന്‍ മാര്‍ക് 1എ ടാങ്ക് ടാങ്കുകള്‍ ഓര്‍ഡല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെ ഡിആര്‍ഡിഒയുടെ കോംപാറ്റ് വെഹിക്കിള്‍ റിസര്‍ച്ച്‌ ഡെവലപ്‌മെന്റ് റിസര്‍ച്ച്‌ എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടിയുടെ അസോസിയേറ്റ് ഡയറക്ടറാണ് ബാലഗുരു. 124 അര്‍ജുന്‍ ടാങ്കുകള്‍ ഇതുവരെ കരസേനയുടെ ഭാഗമാക്കിയിട്ടുണ്ട്. ജയ്‌സാല്‍മേറിലും പാക്ക് അതിര്‍ത്തിയിലുമായാണ് ഇവയെല്ലാം വിന്യസിച്ചിരിക്കുന്നത്. പഴയതിനുള്ളതിനേക്കാള്‍ അധികമായി 72 ഫീച്ചറുകള്‍ പുതിയ പതിപ്പിനുണ്ടെന്ന് ബാലഗുരു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​വി​ഡ് വ്യാ​പ​നം അതിരൂ​ക്ഷം: അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച്‌ അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹിയില്‍ കോ​വി​ഡ് ബാ​ധ അതിരൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഡ​ല്‍​ഹി ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ന്‍, മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍, നീ​തി ആ​യോ​ഗ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. എന്നാല്‍ ദീ​പാ​വ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഡ​ല്‍​ഹി​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,340 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. യു​പി, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം […]

You May Like

Subscribe US Now