പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ള പ്രമുഖരെ ചൈന നിരീക്ഷിക്കുന്നു: പട്ടികയിലുള്ളത് ഇന്ത്യയിലെ പ്രമുഖരായ പതിനായിരത്തോളം പേര്‍: റിപ്പോര്‍ട്ട് പുറത്ത്

author

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് സ്ഥാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്രമന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ കമ്ബനി തയ്യാറായിട്ടില്ല. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ്സ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍, ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍, ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ രാവത്ത്, സര്‍വ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും കമ്ബനി നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇപി ജയരാജ‍ന്‍റെ ഭാര്യ കോവിഡ് ചട്ടം ലംഘിച്ച്‌ ബാങ്കിലെത്തിയെന്ന് ആരോപണം

കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കോവിഡ് ചട്ടം ലംഘിച്ച്‌ കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നുവെന്ന് ആരോപണം. കോവിഡ് പരിശോധനയ്ക്കായി സാമ്ബിള്‍ നല്‍കിയ ശേഷമാണ് ഇന്ദിര ബാങ്കിലെത്തിയത്. ഇവര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബാങ്കിലെ മൂന്നു ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എ രംഗത്തെത്തി. ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇപി […]

You May Like

Subscribe US Now