പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യകേസ്; ശിക്ഷാവിധി ഇന്ന്

author

കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിക്കുക. കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു.
വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.

ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച്‌ ജസ്റ്റിസ് അരുണ്‍ മിശ്ര വാദം കേട്ടിരുന്നു. മാപ്പപേക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷന്‍ വഴങ്ങിയിരുന്നില്ല. അതേസമയം പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോ൪ണി ജനറല്‍ കെ.കെ വേണുഗോപാലും മുതി൪ന്ന അഭിഭാഷകന്‍ രാജീവ് ധവാനും കോടതിയോട് നേരെത്തെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘത്തില്‍ മാറ്റം; പ്രിവന്റീവ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ മാറ്റി

സ്വര്‍ണക്കളളക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെയാണ് അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത്. അനില്‍ നമ്ബ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന വിഷയത്തിലാണ് നടപടിയെന്നാണ് സൂചന. മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഉന്നതതല അന്വേഷണം ആരംഭിച്ച ഉടനെയാണ് ഇത്തരത്തിലൊരു തീരുമാനം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ അന്വേഷണ സംഘത്തില്‍ നിന്ന് നീക്കിയതിന് പുറമെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നും കസ്റ്റംസ് ലീഗല്‍ […]

You May Like

Subscribe US Now