പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ​െചയ്​ത കേസില്‍ മൂന്നുപേര്‍ അറസ്​റ്റില്‍

author

കുന്നിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്​റ്റ് ചെയ്തു.ചക്കുവരയ്ക്കല്‍ ചാരുംകുഴി സ്വദേശികളായ രതീഷ്മോന്‍ (30), സജികുമാരന്‍ (42), ചാരുംകുഴിയില്‍ വാടകക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ സ്വദേശി രതീഷ് (35) എന്നിവരാണ് അറസ്​റ്റിലായത്.

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാക്കള്‍ ഒരുവര്‍ഷത്തോളമായി തുടര്‍ച്ചയായി പീഡിപ്പിച്ച്‌ വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുമ്ബ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് താലൂക്ക്​ ആശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

പുനലൂര്‍ ഡിവൈ.എസ്‌.പി എസ്‌. അനില്‍ദാസ്, കുന്നിക്കോട് സ്​റ്റേഷന്‍ ഹെഡ് ഓഫിസര്‍ മുബാറക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂവരെയും റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപുലര്‍ ഫിനാന്‍സിന്‍റെ നാല് ശാഖകള്‍ മുദ്രവെച്ചു

ഓയൂര്‍: സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പോപുലര്‍ ഫിനാന്‍സ് പൂയപ്പള്ളി സ്​റ്റേഷന്‍ പരിധിയിലെ നാല് ശാഖകളും പൊലീസ് മുദ്രവെച്ചു. പോപുലര്‍ ഫിനാന്‍സില്‍ നിക്ഷേപം 30 കോടിയോളം വരുമെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരന്‍ പറഞ്ഞു. ഓയൂര്‍, ഓടനാവട്ടം, അമ്ബലംകുന്ന്, പൂയപ്പള്ളി ബ്രാഞ്ചുകളാണ് സീല്‍ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് നടപടി. സ്​റ്റേഷനില്‍ നാല് ശാഖകളുമായി ബന്ധപ്പെട്ട് 400 പരാതികള്‍ ലഭിച്ചു. പല ശാഖകളിലും കോടികളുടെ നിക്ഷേപങ്ങളുണ്ട്. ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം നല്‍കിയാണ് […]

You May Like

Subscribe US Now