പ്ര​തി​ഷേ​ധ അ​വ​കാ​ശം സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വുമായി ചേര്‍ന്നു​പോ​ക​ണം ; സുപ്രീംകോടതി

author

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം, അ​തി​നെ​തി​രാ​യ ന​ട​പ​ടി തു​ട​ങ്ങി​യ​വ​ക്ക്​ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കു​മാ​യി ന​യ​മു​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി. ഓ​രോ സാ​ഹ​ച​ര്യ​വും വ്യ​ത്യ​സ്​​ത​ങ്ങ​ളാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ല്‍ ഡ​ല്‍​ഹി​യി​ലെ ശാ​ഹീ​ന്‍​ബാ​ഗി​ല്‍ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി​നി​യ​മ വി​രു​ദ്ധ സ​മ​ര​ത്തി​നെ​തി​രെ റോ​ഡ്​ ഗ​താ​ഗ​തം ത​ട​ഞ്ഞ സം​ഭ​വം ഉ​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​ക​ള്‍ വി​ധി​പ​റ​യാ​ന്‍ മാ​റ്റുേ​മ്ബാ​ഴാ​യി​രു​ന്നു ഈ ​പ​രാ​മ​ര്‍​ശം.

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ത​മ്മി​ല്‍ ഒ​ത്തു​പോ​കേ​ണ്ട​തു​ണ്ടെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ.​കൗ​ള്‍, അ​നി​രു​ദ്ധ്​ ബോ​സ്, കൃ​ഷ്​​ണ മു​രാ​രി എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ പ​റ​ഞ്ഞു. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്.

നിലവില്‍ സമരം ഇല്ലാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞു. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും അതിനാല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇതില്‍ തീരുമാനം ഉണ്ടാവേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ അഭിപ്രായപ്പെട്ടു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പരമമാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുഹമ്മദ് പ്രാച പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സമരം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പ്രാച ചൂണ്ടിക്കാട്ടി.

പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ അതു സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കരുതെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ് പറഞ്ഞു. എവിടെയാണ് സമരം എന്നതാണ് വിഷയത്തെ പ്രശ്‌നവത്കരിക്കുന്നത്. അതില്‍ ഒരു സംതുലിതമായ നിലപാടു വേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Select The dating that is best Profile Images With One Of These 10 Recommendations

Select The dating that is best Profile Images With One Of These 10 Recommendations Your profile images are very first impression on any dating internet site. Will you be placing your face that is best ahead? And even more importantly, do those pictures show the authentic you? Potential matches wish […]

You May Like

Subscribe US Now