ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; പരാതിക്കാരുടെ മൊഴിയെടുത്തു

author

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ഇതുവരെ എട്ട് പരാതിക്കാരുടെ മൊഴിയെടുത്തു. ആകെ രജിസ്റ്റര്‍ ചെയ്ത 57 കേസുകളില്‍ 13 കേസുകളാണ് പ്രാഥമിക അന്വേഷണം നടത്തി ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Read Also : എം.സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് : ഒരാഴ്ചക്കകം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും

മറ്റുള്ളവരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കേസിന്റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും. എം സി കമറുദ്ദീനും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളുമാണ് പണം വാങ്ങിയതെന്നും നിക്ഷേപം തിരിച്ച്‌ ചോദിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമാണ് പരാതിക്കാര്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നത്. കേസിന്റെ ചുമതലയുള്ള കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീന്‍ കുട്ടി ഈ ആഴ്ച ജില്ലയിലെത്തി അന്വേഷണം ഏകോപിപ്പിക്കും.

ഫാഷന്‍ ഗോള്‍ഡ് രൂപീകരണം മുതലുള്ള ഔദ്യോഗിക രേഖകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് രജിസ്ട്രാര്‍ ഓഫ് കമ്ബനിസിന് നോട്ടീസ് നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ച ശേഷം എംഎല്‍എയെ ചോദ്യം ചെയ്യാനാണ് നീക്കം. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ 13 പരാതികളില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ കൃത്യമായി സമ്ബത്തിക തട്ടിപ്പ് നടന്നു എന്നതിന് പ്രാഥമിക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാഷന്‍ ഗോള്‍ഡ് കമ്ബനി രൂപീകരണം മുതല്‍ ഉള്ള ഔദ്യോഗിക രേഖകള്‍ നല്‍കാന്‍ രജിസ്ട്രാര്‍ ഓഫ് കമ്ബനീസിനു ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കൊച്ചി ആസ്ഥാനത്തേക്കാണ് നോട്ടീസ് അയച്ചത്. തട്ടിപ്പ് ആസൂത്രിതമാണോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എങ്കില്‍ ഗൂഡാലോചന കുറ്റത്തിന് ഐപിസി 120ാംവകുപ്പ് കൂടി ചേര്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചരിത്രത്തില്‍ ആദ്യമായി ശ്രീപദ്മനാഭന് പദ്മതീര്‍ത്ഥത്തില്‍ ആറാട്ട്; പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് പ്രവേശന നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും തികച്ചും ആദ്ധ്യാത്മികമായ അന്തരീക്ഷത്തില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഇന്നലെ പദ്മതീര്‍ത്ഥത്തില്‍ നടന്നു. ആറാട്ട് കലശം ഇന്ന് നടക്കും. സാധാരണ ശംഖുമുഖത്തേക്കാണ് ആറാട്ട് ഘാേഷയാത്ര നടത്തുന്നതെങ്കിലും ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടി ഒഴിവാക്കുകയും പദ്മതീര്‍ത്ഥത്തില്‍ ആറാട്ട് നടത്തുകയുമായിരുന്നു.ആറാട്ടിനായി ഇന്നലെ വൈകിട്ട് വിഗ്രഹങ്ങള്‍ ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേനട നാടകശാല മുഖപ്പ് വഴി പദ്മതീര്‍ത്ഥക്കരയിലേക്ക് എഴുന്നള്ളിച്ചു. […]

Subscribe US Now