ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണം; പ്രധാനമന്ത്രിക്ക് കെ കെ രാഗേഷ് എംപിയുടെ കത്ത്

author

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത സാമൂഹികപ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ കെ രാഗേഷ് എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ദലിതര്‍ക്കെതിരേ നടത്തിവരുന്ന ജനാധിപത്യധ്വംസനത്തിനെതിരേ പടനയിച്ചുവരികയാണ് സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഈ വിഭാഗക്കാരുടെ ഭൂമി- വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയെയാണ് പാതിരാത്രിയില്‍ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിന് എല്ലായ്‌പ്പോഴും പൂര്‍ണമായി സഹകരിച്ചിട്ടുള്ള സ്വാമിയെ അറസ്റ്റുചെയ്തത് ഒരുതരത്തിലും നീതീകരിക്കാനാവില്ല. ഭൂമി ഏറ്റെടുത്ത് പ്രകൃതി വിഭവങ്ങള്‍ കൊള്ളചെയ്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയാണ് സ്വാമി സമരം നയിക്കുന്നത്. കേന്ദ്രസര്‍ക്കാരും എന്‍ഡിഎ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ജനാധിപത്യധ്വംസനമാണ് നടത്തുന്നത്. ഇതിനെതിരേ ശബ്ദിച്ച 3000 ഓളം പേരെ അറസ്റ്റുചെയ്തിരിക്കുകയാണ്. ഇതില്‍ പലരെയും കാണാനില്ല. ഇവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സ്വാമി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കേന്ദ്രവും ജാര്‍ഖണ്ഡ് സംസ്ഥാനവും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ കെ രാഗേഷ് കത്തില്‍ ആവശ്യപ്പെട്ടു. സമാധാനപരമായും ജനാധിപത്യപരമായും സമരം നടത്തുന്നവരെ ജയിലിലടക്കുന്നത് ലജ്ജാകരമാണ്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പോരാടുന്നവരെ ഗൂഢാലോചന നടത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ബന്‍ നക്സല്‍ എന്ന മുദ്രകുത്തുകയും ജയിലറയിലേക്ക് പറഞ്ഞയക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

അധ്യാപകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെ, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനിബാബു, പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയ അസമിലെ ഹിരണ്‍ ഗോഹെയ്ന്‍ എന്നിവര്‍ക്കെതിരെയും നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുകയാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹത്രാസ് കേസ്: പെണ്‍കുട്ടിയുടെ കുടുംബം ലക്‌നൗവിലേക്ക്, കോടതിയില്‍ ഹാജരാകും

ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ലക്‌നൗവിലേക്ക് പുറപ്പെട്ടു. അലഹബാദ് ഹൈക്കോടതി ലക്‌നൗ ബെഞ്ച് സ്വമേധയ എടുത്ത കേസില്‍ ഹാജരാകുന്നതിനാണ് കുടുംബം ലക്‌നൗവിലേക്ക് പോയത്. ഇന്നു പുലര്‍ച്ചെയാണ് ഇവര്‍ ഹത്രാസില്‍ നിന്ന് തിരിച്ചത്. ഇന്നലെ ലക്‌നൗവിലേക്ക് കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും രാത്രിയാത്ര ഒഴിവാക്കി കുടുംബം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിന്റെ യാത്രയ്ക്ക് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടറും എസ്.പിയും സംഘത്തിനൊപ്പമുണ്ടെന്നും താനും അവരെ അനുഗമിക്കുന്നുണ്ടെന്നും സബ് കലക്ടര്‍ […]

You May Like

Subscribe US Now