ഫീല്‍ഡ് അമ്പയറും കൊള്ളാം, തേര്‍ഡ് അമ്പയറും കൊള്ളാം: ഐപിഎല്‍ ല്‍ മോശം അമ്പയറിംഗിനെതിരെ വിമര്‍ശനം ശക്തം

author

കോവിഡ് കാലത്തും തടസ്സമില്ലാതെ നടക്കുന്ന ഇന്ത്യയിലെ വിനോദ വിസ്മയമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാ (ഐ.പി.എല്‍) യുഎഇയില്‍ പുരോഗമിക്കുകയാണ്. ഗംഭീര പ്രകടനങ്ങളുമായി ടീമുകളും കളിക്കാരും ആരാധകരെ സൃഷ്ടിക്കുന്നുണ്ടെങ്കിലും മോശം അമ്പയറിംഗ് പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ത്തുകയാണ്. എല്ലാ മത്സരങ്ങളിലും ഒരു പിഴവെങ്കിലും അമ്പയറുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു. ഫീല്‍ഡ് അമ്പയറുമാര്‍ക്ക് പിഴവുകള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് തിരുത്തേണ്ട തേര്‍ഡ് അമ്പയറുമാരും തെറ്റായ തീരുമാനം എടുക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഐപിഎല്‍ ലെ ആദ്യ മത്സരങ്ങളില്‍ ഒന്നായ ഡല്‍ഹി- പഞ്ചാബ് മത്സരത്തിനിടെയാണ് അമ്പയറിംഗ് പിഴവ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പഞ്ചാബ് ഓടിയെടുത്ത രണ്ട് റണ്‍സില്‍ ഒരു റണ്‍സ് അമ്പയര്‍ അനുവദിച്ചില്ല. ആദ്യ റണ്‍സ് ഓടിയപ്പോള്‍ കളിക്കാരന്‍ ബാറ്റ് ക്രീസ്സില്‍ കുത്തിയില്ലെന്ന കാരണമാണ് അമ്പയര്‍ പറഞ്ഞത്. എന്നാല്‍ റീപ്ലേയില്‍ അമ്പയറുടെ തീരമാനം തെറ്റാണെന്ന് കണ്ടു. ഈ ഒരൊറ്റ റണ്‍സ് കൊണ്ട് കളി പഞ്ചാബ് തോറ്റു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബ് തോല്‍വിയുടെ പടുകുഴിയിലേക്കാണ് പിന്നീട് വീണത്. ഈ വിജയം നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആത്മവിശ്വാസത്തോടെ മറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങുവാന്‍ പഞ്ചാബിന് കഴിഞ്ഞേനെ. ബ്ലാംഗ്ലൂരിനെതിരായ സഞ്ജു സാംസന്റെ ഔട്ടാണ് അമ്പയറിന്റെ മറ്റൊരു പിഴവ്. ചാഹലിന്റെ ബോളില്‍ റിട്ടേണ്‍ ക്യാച്ചില്‍ സഞ്ജു പുറത്താകുമ്പോള്‍ ബോള്‍ നിലത്ത് സ്പര്‍ശിച്ചിരുന്നുവെന്ന് റീപ്ലേയില്‍ വ്യക്തമായിട്ടുണ്ട്. ഫീല്‍ഡ് അമ്പയറും തേര്‍ഡ് അംബയറും ഔട്ട് വിളിച്ചു. ഇന്നലെ നടന്ന ഹൈദ്രാബാദ് – രാജസ്ഥാന്‍ മത്സരത്തിലും പിഴവ് തുടര്‍ന്നു. രാജസ്ഥാന്‍ താരം റോബിന്‍ ഉത്തപ്പയെ എല്‍.ബി. ഡബ്ല്യു വിന് ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. ഉത്തപ്പ റിവ്യൂ ആവശ്യപ്പെട്ടപ്പോള്‍ ബോള്‍ ബാറ്റില്‍ ഉരസിയതായി കണ്ടെത്തി. മാത്രമല്ല ബോള്‍ ലെഗ് സ്റ്റെമ്പിന് പുറത്തുമായിരുന്നു. എന്നിട്ടും ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെയ്ക്കുകയാണ് തേര്‍ഡ് അമ്പയര്‍ ചെയ്തത്. അമ്പയറിംഗിന്റെ പിഴവ് ചോദ്യം ചെയ്ത് വീരേന്ദ്ര സേവാഗ് അടക്കം നിരവധി താരങ്ങള്‍ രംഗത്ത് എത്തിയെങ്കിലും ഐ.പി.എല്‍ ലെ അമ്പയറിംഗ് പിഴവ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ​ന്ത്ര​ണ്ടാം പ്ര​തി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സില്‍ അറസ്റ്റിലായ പ​ന്ത്ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ് അ​ലി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. എ​ന്‍​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് കേ​സ് ഡ​യ​റി​യു​ടെ ആ​റു വോ​ള്യം പ​രി​ശോ​ധി​ച്ച​ശേ​ഷം ഏ​തു പ്ര​തി​ക്കാ​ണ് ഐ​എ​സ് ബ​ന്ധ​മെ​ന്നു ചോ​ദി​ച്ച​തി​ന്‍റ മ​റു​പ​ടി​യാ​യാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍ ഭാ​വി​യി​ലും സ്വ​ര്‍​ണ​ക്ക​ട​ത്തി​നു വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നുവെന്നും ഇ​തി​ന്‍റെ തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ത്തിട്ടുണ്ടെന്നും ഓ​രോ ഇ​ട​പാ​ടു​ക​ളു​ടേ​യും തി​യ​തി​വ​ച്ചു​ള്ള രേ​ഖ​ക​ള്‍ സ​രി​ത്ത് ത​യാ​റാ​ക്കി​യി​രു​ന്നുവെന്നും കൂടാതെ ഇ​തി​ന്‍റെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ വീ​ണ്ടെ​ടു​ത്തി​ട്ടുണ്ടെന്നും എ​ന്‍​ഐ​എ […]

Subscribe US Now