ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കരുത്, ഉത്തരവ് പുറപ്പെടുവിച്ച്‌ ഹൈക്കോടതി

author

കൊച്ചി: ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ‍് ജോസഫ് പബ്ലിക് സ്കൂള്‍ മാനേജ്മെന്‍റിനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. സെന്റ‍് ജോസഫ് പബ്ലിക് സ്‌കൂളില്‍ നിന്ന് ഈ മാസം 14 മുമ്ബ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്താക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്.

ഇത്തരം പരാതികള്‍ സംസ്ഥാനത്തിന്റെ ചില സ്വകാര്യ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനരഹിതമല്ല. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതിനോടകം തന്നെ എല്ലാ സ്‌കൂളുകളും തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റ‌ി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരി​ഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി ദിലീപിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷും കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. […]

You May Like

Subscribe US Now