ഫെയ്‌സ്ബുക്ക് പരസ്യം; ഏറ്റവും കൂടുതല്‍ പണം മുടക്കിയ പാര്‍ട്ടി ബിജെപി; ആം ആദ്മിയും ആദ്യ പത്തില്‍

author

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് വഴിയുള്ള പരസ്യങ്ങള്‍ക്കായി ഏറ്റവും അധികം പണം മുടക്കിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയെന്ന് കണക്കുകള്‍. 4.61കോടി രൂപാണ് ബിജെപി കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് പരസ്യത്തിനായി മുടക്കിയത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതായത്, 2019 ഫെബ്രുവരി മുതല്‍ 2010 ഓഗസറ്റ് 24 വരെയുള്ള കണക്കുകള്‍ ്രപകാരമാണ് ഈ വിലയിരുത്തല്‍. പരസ്യത്തിനായി പണം മുടക്കിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയില്‍ ആദ്യ പത്തില്‍ നാലും ബിജെപിയുമായി ബന്ധമുള്ളതാണ്. ഇവര്‍ നല്‍കിയിരിക്കുന്നത് ഡല്‍ഹിയില്‍ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ അഡ്രസ്സാണ്.

1.84 കോടി രൂപയാണ് ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഫെയ്‌സ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്. ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനായി ചെലവഴിച്ച ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആംആദ്മി ഫെയ്‌സ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 86.43 ലക്ഷം രൂപയാണ് ഫഌപ്കാര്‍ട്ട് പരസ്യത്തിനായി ഈ കാലയളവില്‍ ചെലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കേരളബാങ്ക് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് ചട്ടങ്ങളുടെ ലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത്തരം ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് തീവ്രവ്യാപനത്തിന് വഴി വച്ചേക്കാം എന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് […]

Subscribe US Now