ഫേസ്ബുക്ക് വിവാദം: വിവരസാങ്കേതിക പാര്‍ലമെന്ററി സമിതി യോഗം ഇന്ന്

author

ഫേസ്ബുക്ക് വിഷയത്തിലെ രൂക്ഷമായ ഭിന്നതകള്‍ക്കിടെ വിവരസാങ്കേതിക പാര്‍ലമെന്ററി സമിതി ഇന്ന് യോഗം ചേരും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമിതിക്ക് മുന്നില്‍ ഫേസ്ബുക്ക് പ്രതിനിധി ഹാജരാകുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

പോളിസി മേധാവി അംഖി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയത് സമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് കാട്ടി അധ്യക്ഷന്‍ ശശി തരൂരിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയെങ്കിലും പിന്നീട് ബിജെപി അനുകൂലിച്ചു.

ഇതിനിടെ ഫെയ്സ് ബുക്ക് ഇന്ത്യ പക്ഷപാതിത്വം കാട്ടുന്നുവെന്ന ആക്ഷേപവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. അതൃപ്തിയറിയിച്ച്‌ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌റ്റോപ്പുകളില്ലാതെ ഇറങ്ങാം, കയറാം; കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസ് സര്‍വീസ്

തിരുവനന്തപുരം: ഓര്‍ഡിനറി ബസുകള്‍ സ്‌റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കും. ഏതു സ്ഥലത്തും ഓര്‍ഡിനറി ബസുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഇതിനായി അണ്ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് ആരംഭിച്ചു. സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ കുറവുള്ള വടക്കന്‍ ജില്ലകളില്‍ ഈ സൗകര്യം ഉണ്ടാകില്ല. കെഎസ്‌ആര്‍ടിസി ബസ് ഷെഡ്യൂള്‍ പുനക്രമികരിച്ചു. ഇനിമുതല്‍ ലാഭകരമല്ലാത്ത ഗ്രാമീണ സര്‍വീസുകള്‍ നഗരാതിര്‍ത്തി സ്റ്റേ ആക്കിമാറ്റി.സ്റ്റേ സര്‍വീസ് ജീവനക്കാര്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ടു രൂപ നിരക്കില്‍ അലവന്‍സ് അനുവദിച്ചു.

You May Like

Subscribe US Now