ബംഗളുരു മയക്കുമരുന്ന് കേസ്: സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കമെന്ന് ചെന്നിത്തല

author

തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത് രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരളാ പൊലിസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണം ഗൗരവതരമാണെന്നും കേരളം മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശം നല്‍കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ വ്യാപകമായ രീതിയില്‍ ആസൂത്രിതമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. ഇതുവരെ 143 ഓഫീസുകളാണു തകര്‍ത്തത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്നു കരുതേണ്ട. ഒരു ആക്രമണത്തെയും കോണ്‍ഗ്രസ് ന്യായീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബെംഗളൂരു മയക്ക് മരുന്ന് കേസ്; പിടിയിലായ മലയാളികളുടെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്

കൊച്ചി | ബെംഗളൂരു മയക്ക് മരുന്ന് കേസില്‍ കഴിഞ്ഞയാഴ്ച നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത മലയാളികളുടെ വീട്ടില്‍ റെയ്ഡ്. മയക്ക് മരുന്ന് എത്തിച്ച്‌ നല്‍കിയിരുന്ന കന്നട സീരിയല്‍ നടി അനിഘക്കൊപ്പം അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ എറണാകുളത്തെ വീട്ടിലും റിജേഷ് രവീന്ദ്രന്റെ പാലക്കാട്ടെ വീട്ടുലമാണ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മലയാള സിനിമാ മേഖലയിലടക്കം മയക്ക് മരുന്ന് എത്തിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുപ്രധാന രേഖകള്‍ […]

You May Like

Subscribe US Now