ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി : ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം

author

ബീജിംഗ്: ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി , ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം . ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപ്രഗ്രഹമായ ജിലിന്‍-1 ഗാവോഫെന്‍ 02 സിയാണ് പരാജയപ്പെട്ടത്. ചൈന ഏറെ പ്രതീക്ഷയോടെ വിക്ഷേപിച്ച ഈ ഉപഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു എന്നാണ് ഔദ്യാേഗിക വിശദീകരണം.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നായിരുന്നു ജിയുക്വാന്‍ സാറ്റലൈറ്റ് വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജിലിന്‍-1 ഗാവോഫെന്‍ 02 സിയുമായി കാരിയര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. തുടര്‍ന്നാണ് വിക്ഷേപണം പരാജയപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം വന്നത്. പരാജയ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ചൈനയുടെ ചൊവ്വാ ദൗത്യമായ ടിയാന്‍വെന്‍- 1 ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്ന് ചൈനാ ദേശീയ ബഹിരാകാശ ഏജന്‍സി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന ദൗത്യം കൊവിഡിന്റെ സാഹചര്യത്തിലാണ് മാറ്റിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശ്വാസതടസം; അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുട൪ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആഗസ്ത് 2നാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആഗസ്ത് 14ന് നെഗറ്റീവായി. ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രി വിട്ട് […]

Subscribe US Now