ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്ബളവര്‍ധന; 2017 മുതല്‍ മുന്‍കാല പ്രാബല്യം

author

മുംബൈ: ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്ബളവര്‍ധന നല്‍കുന്ന 5 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. 2017 നവംബര്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്ബള പരിഷ്‌ക്കരണം. 2022 ഒക്ടോബര്‍ വരെയാണ് പുതിയ കരാറിനു പ്രാബല്യം. 2017 മുതലുള്ള കുടിശിക പണമായി അക്കൗണ്ടിലേക്കു കൈമാറും. ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. പുതിയ ശമ്ബളം നല്‍കാന്‍ 7900 കോടി രൂപയുടെ അധികച്ചെലവ് കണക്കാക്കുന്നു.

35 ബാങ്കുകളിലെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ശമ്ബളം ലഭിക്കും. ഫാമിലിെപന്‍ഷനിലെ സ്ലാബ് ഘടന ഒഴിവാക്കി, അത് എല്ലാവര്‍ക്കും 30 ശതമാനമാക്കി. ബാങ്കിങ് രംഗത്തെ മത്സരം കണക്കിലെടുത്ത് കാര്യക്ഷമത വര്‍ധിപ്പിക്കാനായി ജോലിയിലെ മികവിനനുസരിച്ച്‌ ശമ്ബളം തീരുമാനിക്കുന്ന രീതി ആദ്യമായി നടപ്പാക്കുമെന്ന് ഐബിഎ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്ത പറഞ്ഞു.

പെന്‍ഷന്‍ പുനഃക്രമീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാമെന്നു മാനേജ്‌മെന്റുകള്‍ സമ്മതിച്ചതായി കരാറില്‍ ഒപ്പുവച്ച ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു. ശമ്ബള പരിഷ്‌കരണ കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) അറിയിച്ചു. കേന്ദ്രത്തിന്റെ പുതിയ സാമ്ബത്തിക നയം അടിച്ചേല്‍പിക്കുന്ന കരാര്‍ ഭാവിയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും ബെഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജ്വ​ല്ല​റി ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍റെ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന്. അതേസമയം, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്ത ക​മ​റു​ദീ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ നി​ന്ന് ഇന്ന് ഉ​ത്ത​ര​വു​ണ്ടാ​കും. 11 കേ​സു​ക​ളി​ലാ​ണ് ഇ​തു​വ​രെ ക​മ​റു​ദീ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന്‍റെ ബു​ദ്ധി​കേ​ന്ദ്രം ക​മ​റു​ദീ​നാ​ണെ​ന്നും നി​ക്ഷേ​പ​ക​രെ വ​ല​യി​ലാ​ക്കാ​ന്‍ പ്ര​തി രാ​ഷ്ട്രി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും ബു​ധ​നാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഹൈക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

You May Like

Subscribe US Now