ബാങ്ക് വായ്പ മൊറട്ടോറിയം ഇന്ന് അവസാനിക്കും; കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ മുഖ്യമന്ത്രി

author

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച്‌ ഒന്ന് മുതലുള്ള തിരിച്ചടവുകള്‍ക്ക് മൂന്നു മാസത്തേക്കാണ് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടിത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

എന്നാല്‍ സാമ്ബത്തിക സ്ഥിതി സാധാരണ അവസ്ഥയിലെത്താത്ത സാഹചര്യത്തില്‍ മൊറട്ടോറിയം ആറ് മാസത്തേക്ക് കൂടിനീട്ടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മൊറട്ടോറിയം പരിധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കുന്നതോടൊപ്പം പലിശയില്‍ ഇളവു നല്‍കണം. സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം.എസ്.എം.ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവിലെ ഭീമമായ പലിശയും വലിയ വെല്ലുവിളിയായി മാറിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മൊറട്ടോറിയം നീട്ടരുതെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. പലരും മൊറട്ടോറിയം ദുരുപയോഗപ്പെടുത്തുകയാണെന്നും ബാങ്കുകള്‍ ആരോപിക്കുന്നു. മൊറട്ടോറിയം നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പരിശോധനാഫലങ്ങള്‍ വൈകുന്നു. സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആറിനും പകരം ആന്റിജന്‍ പരിശോധന വ്യാപകമാക്കും

കൊച്ചി: സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വ്യാപകമാക്കുന്നു. മുന്‍ഗണനപ്രകാരമുള്ള പരിശോധനയ്ക്കും ആര്‍.ടി.പി.സി.ആറിനും പകരം ആന്റിജന്‍ പരിശോധന നടത്തും. പരിശോധനാഫലങ്ങള്‍ വൈകുന്നതിനാലാണിത്. 24 മുതല്‍ 48 വരെ മണിക്കൂറാണ് ഫലമെത്താന്‍ കണക്കാക്കുന്ന സമയം. എന്നാല്‍, ഒരാഴ്ചയോളം ഫലം കാത്തിരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാലത്ത് രോഗം സംശയിക്കുന്നവര്‍ ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കാത്തതും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആന്റിജന്‍ പരിശോധനയില്‍ ഉടന്‍ ഫലം ലഭിക്കും. എന്നാല്‍, ആന്റിജന്‍ പരിശോധന നെഗറ്റീവായി എന്നതിനാല്‍ വ്യക്തിക്ക് പൂര്‍ണമായും ക്വാറന്റീന്‍ ഒഴിവാക്കാനാവില്ല. […]

You May Like

Subscribe US Now