ബാര്‍ കോഴ കേസില്‍ കെ.എം. മാണി നിരപരാധി : സമരം നടത്തിയത് രാഷ്ട്രീയ തന്ത്രം മാത്രം: തുറന്ന് പറച്ചിലുമായി എല്‍.ഡി.എഫ് കണ്‍വീനര്‍

admin

തിരുവനന്തപുരം കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കെ. എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ കേസില്‍ അദ്ദേഹം നിരപരാധി ആയിരുന്നുവെന്നും ഗവണ്‍മെന്റിനെതിരായ രാഷ്ട്രീയ ആരോപണത്തെ എല്‍.ഡി.എഫ് ഉപയോഗിക്കുകയായിരുന്നു എന്നുമുള്ള വിവാദ പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചില തുറന്ന് പറച്ചിലുകള്‍ വിജയരാഘവന്‍ നടത്തിയിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫ് ലേക്ക് വരുവാനിരിക്കെയാണ് ഇടതുപക്ഷം കഴിഞ്ഞ കാലത്ത് നടത്തി ഏറ്റവും വലിയ സമരത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നത്. കെ.എം.മാണ് ബാര്‍കോഴ ഇടപാട് നടത്തിയിട്ടില്ല എന്ന് സിപിഎം ന് ഉറപ്പായിരുന്നു. നോട്ട് എണ്ണുന്ന മെഷീന്‍ ആരോപണം വെറും രാഷ്ട്രീയം മാത്രം. അതൊക്കെ തെറ്റാണെന്നും അറിയാമായിരുന്നു. യുഡിഎഫ് നെതിരെ ഒരു സമരം നടന്നപ്പോള്‍ മാണിക്കെതിരെ അങ്ങനെ ഒക്കെ പറയേണ്ടിവന്നു” വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന് തന്നെ വഴിവെച്ച ബാര്‍കോഴ കേസ് തെറ്റായിരുന്നു എന്ന എല്‍ഡിഎഫ് കണ്‍വീനറുടെ ഏറ്റുപറച്ചില്‍ സമകാലിക രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം ഇടുമെന്ന് തീര്‍ച്ചയാണ്. യു.ഡിഎഫ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ തന്നെ വിഷയം ഏറ്റെടുത്തുകഴിഞ്ഞു. സിപിഐ(എം) ഇത് നേരത്തെ പറയുവാന്‍ തയ്യാറായിരുന്നുവെങ്കില്‍ കെ.എം. മാണിയുടെ ആത്മാവിന് ശാന്തി ലഭിച്ചേനെ എന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുക്രെയിനില്‍ മിലിറ്ററി വിമാനം തകര്‍ന്നുവീണു; സൈനിക വിദ്യാര്‍ഥികളടക്കം 25 പേര്‍ മരിച്ചു

കീവ്: യുക്രെയ്നില്‍ സൈനിക വിദ്യാര്‍ഥികള്‍ യാത്രചെയ്ത വിമാനം തകര്‍ന്ന് 25 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം. വ്യോമസേന ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 27 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആന്റനോവ്-26 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് യുക്രെയ്ന്‍ പ്രതിരേധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

You May Like

Subscribe US Now