ബാലഭാസ്ക്കറിന്റെ മരണത്തില്‍ നുണപരിശോധനക്ക് അദ്ദഹത്തിന്റെ ഭാര്യ ലക്ഷ്മിയെ കൂടി ഉള്‍പ്പെടുത്തണം: കലാഭവന്‍ സോബി

author

കൊച്ചി; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് താന്‍ നേരത്തെ അറിയിച്ചതാണെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ഏത് രീതിയിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് ഇതുവരെ അന്വേഷിച്ച ഏജന്‍സികളോടെല്ലാ വ്യക്തമാക്കിയതാണെന്നും സോബി പറഞ്ഞു.

ഇനി എത്രയും പെട്ടെന്ന് നുണപരിശോധന നടത്തണമെന്നാണ് തന്റെയും ആവശ്യം. എന്നാല്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേരെ സി.ബി.ഐ. ഈ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതില്‍ കടുത്ത അമര്‍ഷമുണ്ട്. മരണസമയത്ത് ബാലഭാസ്കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി അതിനാലാണ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും സോബി.

എന്നാല്‍ അവരെയും കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേരെയും നുണപരിശോധന നടത്തുന്നവരില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. നുണ പരിശോധന സമയത്ത് തന്റെ വക്കീലിന്റെ സാന്നിധ്യം ഉണ്ടാവണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും കലാഭവന്‍ സോബി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മ​യ​ക്കു​മ​രു​ന്ന് കേസ് ; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന്, ബി​നാ​മി, ഹ​വാ​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് 12 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ത്ര​യ​ധി​കം ഏ​ജ​ന്‍​സി​ക​ള്‍ രാ​ഷ്ട്രീ​യ​നേ​തൃ​ത്വ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ള്ള ഒ​രാ​ളെ സു​ദീ​ര്‍​ഘ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ച്‌ ന​ട​ത്തി​യ ഈ ​ഇ​ട​പാ​ടു​ക​ള്‍​ക്ക് രാ​ഷ്ട്രീ​യ​സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​തി​നാ​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും […]

You May Like

Subscribe US Now