ബാലഭാസ്​കറി​െന്‍റ സംഗീതട്രൂപ്​​ അംഗങ്ങളുടെ മൊഴിയെടുത്തു

author

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​ന്‍ ബാ​ല​ഭാ​സ്‌​ക​റി​െന്‍റ അ​പ​ക​ട​മ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന സി.​ബി.​ഐ സം​ഘം ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഇ​ഷാ​ന്‍ദേ​വ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍​നി​ന്ന്​ മൊ​ഴി​യെ​ടു​ത്തു.

ബാ​ല​ഭാ​സ്‌​ക​റി​െന്‍റ സം​ഗീ​ത​ട്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ബാ​ല​ഭാ​സ്‌​ക​ര്‍ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി ന​ട​ത്തി​യ സം​ഗീ​ത​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ ഓ​ഫി​സി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കോ​ള​ജ്​ മു​ത​ല്‍ ബാ​ല​ഭാ​സ്​​ക​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​ണ്​ ഇ​ഷാ​ന്‍​ദേ​വ്. ബാ​ലു​വി​ന്​ അ​പ​ക​ടം സം​ഭ​വി​ച്ച്‌​ ആ​ശു​പ​ത്രി​യി​ല്‍ ആ​യ​പ്പോ​ള്‍ ഇ​ദ്ദേ​ഹം അ​വി​ടെ​യും സ​ജീ​വ​മാ​യി​രു​ന്നു. ബാ​ലു​വി​െന്‍റ മ​ര​ണ​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ഷാ​ന്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം സി.​ബി.െ​എ വ്യ​ക്ത​​ത​വ​രു​ത്തി​യെ​ന്നാ​ണ്​ വി​വ​രം.

സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് ബാ​ല​ഭാ​സ്‌​ക​റി​െന്‍റ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്നാ​ണ് സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു സോ​മ​സു​ന്ദ​ര​വും പ്ര​കാ​ശ​ന്‍ ത​മ്ബി​യും ബാ​ല​ഭാ​സ്‌​ക​റി​െന്‍റ മു​ന്‍ മാ​നേ​ജ​ര്‍മാ​രാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. 180 ദിവസമായി കസ്റ്റഡിയില്‍ തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജിന്റെ ആവശ്യം. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിന് മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്ബുപിടുത്തക്കാരന്‍ […]

You May Like

Subscribe US Now