ബാലഭാസ്‌കര്‍ കേസില്‍ പുതിയ വഴിത്തിരിവ്

author

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തില്‍ സിബിഐ. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സിബിഐ വൃത്തങ്ങള്‍ പറയുന്നു.

അപകടസമയം ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴി തെറ്റാണ്. കലാഭവന്‍ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവന്‍ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കലാഭവന്‍ സോബിയുടെ മൊഴിയില്‍ സിബിഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദില്ലിയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രഡിലേക്കൊ ?

ദില്ലിയില്‍ കൊവിഡ് വ്യാപനം സൂപ്പര്‍ സ്പ്രഡിലേക്ക് . ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം രോഗബാധിതരായത് 8593 പേര്‍.ദില്ലിയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രഡിലേക്ക് നീങ്ങുന്നവെന്ന് AIIMS ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍.പശ്ചിമ ബംഗാള്‍ 3,872, മഹാരാഷ്ട്ര 4,907, എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം.പലയിടങ്ങളിലും കാര്യമായ പരിശോധന പൊലും നടക്കുന്നില്ല എന്നും […]

You May Like

Subscribe US Now