ബാലിശമായ ഹര്‍ജി; സരിതക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച്‌ സുപ്രീം കോടതി

author

ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴയോടെ കോടതി ഹര്‍ജി തള്ളിയത്.

അതേസമയം ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്ബാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും ശിക്ഷ സ്റ്റേ ചെയ്തിരുന്നെന്നും അതിനാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നെന്നും സരിത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്തണം എന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നത്‌. സരിതയുടെ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കു​മ്മ​ന​ത്തി​നെ​തി​രെ​യു​ള്ള സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ​യു​ള്ള സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി. പ​ണം മു​ഴു​വ​ന്‍ ല​ഭി​ച്ച​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ച്ചു. 24 ല​ക്ഷം രൂ​പ​യാ​ണ് പ​രാ​തി​ക്കാ​ര​നാ​യ ഹ​രി​കൃ​ഷ്ണ​ന് ന​ല്‍​കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ലു​ടെ വി​വ​രം തേ​ടി അ​ന്വേ​ഷ​ണ സം​ഘം ബാ​ങ്കു​ക​ള്‍​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി കു​മ്മ​ന​ത്തി​ന്‍റെ മു​ന്‍ പി​എ പ്ര​വീ​ണ്‍ ആ​യി​രു​ന്നു. കു​മ്മ​നം നാ​ലാം പ്ര​തി​യാ​യി​രു​ന്നു.

You May Like

Subscribe US Now