ബാ​ര്‍ കോ​ഴ;​ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ കേ​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നി​യ​മ പ​രി​ശോ​ധ​ന ന​ട​ത്തും

author

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ കേ​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നി​യ​മ പ​രി​ശോ​ധ​ന ന​ട​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി. ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വൂ.

ബാ​റു​ട​മ ബി​ജു ര​മേ​ശ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് പു​റ​മെ മു​ന്‍ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ര്‍, കെ. ​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ ഒരു ദിവസം ആയിരം ഭക്തര്‍ക്ക് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയുളളത്. വാരാന്ത്യങ്ങളില്‍ രണ്ടായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഇത് 5000 ആക്കി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ നടവരവില്‍ വന്‍ കുറവാണുണ്ടായത്. ഇതോടെ പ്രതിദിനം ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Subscribe US Now