ബിനീഷിനെതിരെ മൊഴി നല്‍കിയെന്നാരോപിച്ച്‌ മുന്‍ സുഹൃത്തിന് നേരെ ആക്രമണം; വീടിന് നേരെ കല്ലേറ്

author

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറി എന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം. ശാസ്തമംഗലം സ്വദേശി ലോറന്‍സിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ലോറന്‍സ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി.

ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോഴായിരുന്നു ലോറന്‍സിന് നേരെ ആക്രമണമുണ്ടായത്. അക്രമികളില്‍ നിന്നും രക്ഷപ്പെട്ട ലോറന്‍സ് മ്യൂസിയം പോലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

അക്രമിസംഘം തന്റെ വീടിന് നേരെയും ആക്രമണം നടത്തിയെന്ന് ലോറന്‍സ് പറയുന്നു. ചില പണം ഇടപാടുകളെ ചൊല്ലി ലോറന്‍സും ബിനീഷുമായി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. ബിനീഷുമായി തര്‍ക്കം ഉണ്ടായ ശേഷം തന്റെ ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നുവെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

ബിനീഷ് അറസ്റ്റിലായ ശേഷവും ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യം ആദ്യ ദിനങ്ങളിലെ സ്ഥിതി വിലയിരുത്തിയതിനുശേഷം തീരുമാനിക്കും ; കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട : ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലയിരുത്തിയശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇതു ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ ശബരിമല മണ്ഡലകാല പൂജകള്‍ക്കായി തുറന്നു. ദിവസം ആയിരം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .

You May Like

Subscribe US Now