ബിനീഷിന്റെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

author

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഡ്രൈവറായ അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി.

ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ ഡ്രൈവറായ അനി കുട്ടന്‍ വന്‍ തുക നിക്ഷേപിച്ചതായാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഇതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷ് തയാറായില്ല. അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും

ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ക​മെന്ന് രാ​ഹു​ല്‍ ഗാ​ന്ധി വ്യക്‌തമാക്കി . ഇദ്ദേഹത്തിന്റ അ​മ്മ കഴിഞ്ഞ ദിവസം മ​രി​ച്ചി​രു​ന്നു ​ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി ക​ണ്ണൂ​ര്‍ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തും തുടര്‍ന്ന് പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും.

You May Like

Subscribe US Now