ബിനീഷിന്റെ വീട്ടില്‍ റെയ്‌ഡ് തുടരുന്നു; കുടുംബം കോടതിയിലേക്ക്

author

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ ‘കോടിയേരി’ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് തുടരുന്നു. ഇന്നലെ രാവിലെ ഒന്‍പതിന് ആരംഭിച്ച റെയ്‌ഡാണ് ഇപ്പോഴും തുടരുന്നത്. ബിനീഷിന്റെ വീട്ടില്‍ പരിശോധന ആരംഭിച്ചിട്ട് ഏകദേശം 24 മണിക്കൂര്‍ തികയാന്‍ പോകുന്നു. ഇതിനെതിരെ ബിനീഷിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.

ബിനീഷിന്റെ കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ മുരിക്കുംപുഴ വിജയകുമാര്‍ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ബിനീഷിന്റെ അഭിഭാഷകന്‍ ഇന്നലെ മരുതംകുഴിയിലെ വീട്ടില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അനുവദിച്ചില്ല.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ ബിനീഷിനെതിരെ കൂടുതല്‍ കുരുക്ക് മുറുക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളില്‍ ഒരേ സമയം ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്‌ഡ് നടത്തിയിരുന്നു. അതില്‍ ബിനീഷിന്റെ വീട് ഒഴികെ മറ്റെല്ലായിടത്തുമുള്ള പരിശോധന ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി.

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്‌മനാഭന്‍, അരുണ്‍ വര്‍ഗീസ്, അബ്‌ദുള്‍ ജബ്ബാര്‍, കാര്‍ പാലസ് ഉടമ അബ്‌ദുള്‍ ലത്തീഫ് എന്നിവരുടെ വീടുകളിലും, കാ‍ര്‍ പാലസിന്റെ ഓഫീസിലും ഓള്‍ഡ് കോഫി ഹൗസ് പാര്‍ട്‌ണര്‍ ആനന്ദ് പദ്‌മനാഭന്റെ കുടപ്പനകുന്നിലെ വീട്ടിലും, തലശ്ശേരിയിലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഒരേസമയം പരിശോധന നടത്തിയത്.

ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതി‌മെന്റ് ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷിന്റെ പേരിലുള്ള ‘കോടിയേരി’ എന്ന വീട്ടില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ആറംഗ ഇ.ഡി സംഘം എത്തിയെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവര്‍ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ പരിഗണനയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ശിവശങ്കറിന് അനുവദിച്ചത്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്ന് […]

You May Like

Subscribe US Now