ബിനീഷ് കോടിയേരിക്കെതിരെ ഇഡി; സ്വത്ത് ക്രയവിക്രയം വിലക്കി

author

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിര്‍ദേശം. സ്വത്തുവകകള്‍ തങ്ങളുടെ അനുമതിപ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ഇഡി രജിസ്ട്രേഷന്‍ വകുപ്പിനെ അറിയിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണനാണ് കത്ത് നല്‍കിയത്.

ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്‍കി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

നേരത്തെ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു. സെപ്തംബര്‍ ഒന്‍പതിന് 11 മണിക്കൂറോളമാണ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലില്‍ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ നടപടികള്‍.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച്‌ അന്വേഷണം നടത്തി വരികയായിരുന്നു.

ബെംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപും ബിനീഷും തമ്മില്‍ അടുത്ത ബന്ധമുള്ളതായും ബിസിനസ് ബന്ധങ്ങളുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"ത​നി​ക്ക് കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ വേ​ണ്ട; ഉ​ദ്ദേ​ശം ആ​ര്‍​ക്ക​റി​യാം': കെ. ​സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ത​നി​ക്ക് കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ വേ​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പോ​ലീ​സി​ന്‍റെ ഉ​ദ്ദേ​ശം എ​ന്തെ​ന്ന് ആ​ര്‍​ക്ക​റി​യാം. കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ല്‍ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. സു​രേ​ന്ദ്ര​നു ഗ​ണ്‍​മാ​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സു​രേ​ന്ദ്ര​നു സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

You May Like

Subscribe US Now