ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും;ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് നല്‍കിയത് അഞ്ച് കോടി 17 ലക്ഷം രൂപ

author

ബംഗളൂരു : ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് നല്‍കിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്ബാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

വരുമാന നികുതി വകുപ്പിന് നല്‍കിയ കണക്കുകളിലും പൊരുത്തക്കേടുകളുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷ് ലഹരിക്കടത്ത് നടത്തിയെന്ന് മൊഴിയുണ്ട്. ബിനീഷിന് നിക്ഷേപമുള്ള കമ്ബനികളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി.

ബിനീഷിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ബിനീഷിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെയും സന്ദീപിനെയും ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും ജയിലില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്‍റെ മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴു മണിക്കൂറോളം സ്വപ്നയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇരുവരെയും എന്‍ഫോഴ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം വിജിലന്‍സ് ചോദ്യം ചെയ്യുന്നതായിരിക്കും. നേരത്തെ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുന്‍ ഐടി സെക്രട്ടറി എം […]

You May Like

Subscribe US Now