ബിഹാര്‍ ഉപ മുഖ്യമന്ത്രിക്ക് കൊവിഡ്; എയിംസില്‍ പ്രവേശിപ്പിച്ചു

author

പാറ്റ്‌ന | ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ പാറ്റ്‌നയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെ മുന്നണികള്‍ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഉപ മുഖ്യമന്ത്രി ആശുപത്രിയിലായത്.

നിലവില്‍ ആരോഗ്യ സ്ഥിതി സാധാരണ നിലയിലാണെന്നും ചെറുലക്ഷണങ്ങളാണുള്ളതെന്നും സുശീല്‍ കുമാര്‍ മോദി ട്വിറ്ററില്‍ അറിയിച്ചു. ഞായറാഴ്ച ബക്‌സറിലും ഭോജ്പൂരിലും മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്തെ അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു. ഇതുവരെ നാല് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഇരുവരും പങ്കെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സുശീല്‍ കുമാര്‍ മോദി അവസാനമായി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. ഈ പരിപാടിയില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ഷാനവാസ് ഹുസൈന്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പരാതിക്കാരന് പണം തിരികെ നല്‍കും; കുമ്മനത്തിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം | ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം ഇടപെട്ട് രഹസ്യമായി കേസ് ഒത്തുതീര്‍പ്പ് ആക്കുന്നതില്‍ വിജയിച്ചതയാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം പ്രതിയായ കേസ് ബി ജെ പി വലിയ ഗൗരവമായാണ് എടുത്തത്. ഇത് നിയമനടപടികളിലേക്ക് കടക്കും മുമ്ബ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനായി പരാതിക്കാരനേയും സ്ഥാപന ഉടമയേയും പാര്‍ട്ട ബന്ധപ്പെട്ടതയാണ് വിവരം. പ്രശ്‌നം […]

You May Like

Subscribe US Now