ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു; രാജി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം

author

ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രി മേവ ലാല്‍ ചൗധരി രാജിവെച്ചു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രി രാജിവെക്കുന്നത്. ജെഡിയു നേതാവായ മേവ ലാല്‍ ചൗധരിക്കെതിരെ 2017 മുതല്‍ തന്നെ അഴിമതി ആരോപണമുണ്ടായിരുന്നു.

തരാപൂരില്‍ നിന്നുള്ള ജെഡിയു എംഎല്‍എയായിരുന്ന മേവ ലാല്‍ ചൗധരിക്കെതിരെ 2017ല്‍ തന്നെ കേസെടുത്തിരുന്നു. ഭഗല്‍പൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍, ജൂനിയര്‍ സയന്‍റിസ്റ്റ് തസ്തികളിലെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തി എന്നായിരുന്നു ആരോപണം. ആ സമയത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മേവ ലാലിനെ പാര്‍ട്ടിയില്‍ നിന്ന് സ്പെന്‍ഡ് ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ മേവാ ലാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുകയും വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് മന്ത്രിയുടെ രാജി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വപ്നയുടെ ഓഡിയോ പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകള്‍: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എങ്ങനെയാണ് ജയിലില്‍ നിന്ന് സ്വപ്നയ്ക്ക് ഓഡിയോ ഇറക്കാനായതെന്ന് ജയില്‍ ഡി.ജി.പി വ്യക്തമാക്കണമെന്നും തിരുവനന്തപുരം എന്‍.ഡി.എ കോര്‍പ്പറേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുമ്ബോഴും സ്വപ്നയുടെ ശബ്ദരേഖ വന്നിരുന്നു. അതിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്നെ പ്രതിയാക്കിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെയാണ് ജയിലില്‍ […]

You May Like

Subscribe US Now