ബി​ജെ​പി നേതാവ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ​യു​ള്ള പീ​ഡ​നക്കേസ്; പ​രാ​തി​ക്കാ​രി​യാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി മൊ​ഴി​മാ​റ്റി

author

ലക്‌നൗ: മു​ന്‍​കേ​ന്ദ്ര​മ​ന്ത്രിയും ബി​ജെ​പി നേ​താ​വു​മാ​യ ചി​ന്മാ​യ​ന​ന്ദി​നെ​തി​രെ​യു​ള്ള പീ​ഡ​ന​പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി മൊ​ഴി​മാ​റ്റി. പ്ര​ത്യേ​ക കോ​ട​തി മു​ന്‍​പാ​കെ​യാ​ണ് പെണ്‍കുട്ടി മൊ​ഴി​മാ​റ്റി​യ​ത്. മുന്‍പ് ആ​രോ​പി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക്കാ​രി പി​ന്‍​വ​ലി​ച്ചു.

ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി കൂറുമാറിയെന്നും ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷി​ച്ചു. ഒ​ക്ടോ​ബ​ര്‍ 15ന് ​കോ​ട​തി വാ​ദം കേ​ള്‍​ക്കും.

യുപിയിലെ ഷാ​ജ​ഹാ​ന്‍​പു​രി​ല്‍ നി​യ​മ​വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പീ​ഡ​നാ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രു​വ​ര്‍​ഷ​ത്തോ​ളം ചി​ന്മ​യാ​ന​ന്ദ് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി. തു​ട​ര്‍​ന്ന് 2019 സെ​പ്റ്റം​ബ​ര്‍ 20ന് ​ചി​ന്മ​യാ​ന​ന്ദ് അ​റ​സ്റ്റി​ലാ​യി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുപി നിയമസഭാ മന്ദിരത്തിന് മുന്നില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പോലിസുകാര്‍ ആശുപത്രിയിലെത്തിച്ചു. യുപി നിയമസഭയായ വിധാന്‍ സഭയുടെ കവാടത്തില്‍ മഹാരാജ് ഗഞ്ച് സ്വദേശിയായ അഞ്ജലി തിവാരി(35)യാണ് സ്വയം തീക്കൊളുത്തിയത്. മഹാരാജ് ഗഞ്ചിലെ അഖിലേഷ് തിവാരിയെ വിവാഹം കഴിച്ച യുവതി പിന്നീട് ഇദ്ദേഹവുമായി വേര്‍പിരിഞ്ഞു വിവാഹമോചനം നേടി. പിന്നീട് ആഷിക് റാസ എന്ന യുവാവുമായി വിവാഹം കഴിച്ച്‌ ഒന്നിച്ച്‌ താമസിക്കുകയും ചെയ്തതായി പോലിസ് […]

You May Like

Subscribe US Now