ബി​നീ​ഷ് കോ​ടി​യേ​രി ഇ​ഡി കസ്റ്റഡിയില്‍

author

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ഡി ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ വ്യ​ക്ത​ത വ​രു​ത്താ​നാ​യി​രു​ന്നു ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി വി​ളി​പ്പി​ച്ച​ത്. നേ​ര​ത്തെ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി കൊ​ച്ചി യൂ​ണി​റ്റ് സെ​പ്റ്റം​ബ​ര്‍ ഒ​ന്പ​തി​നു ബി​നീ​ഷി​നെ ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഈ ​മാ​സം ആ​റി​നാ​ണ് ബി​നീ​ഷി​നെ ബം​ഗ​ളൂ​രു​വി​ല്‍ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്.

ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ (എ​ന്‍​സി​ബി) പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​നൂ​പ്, റി​ജേ​ഷ് ര​വീ​ന്ദ്ര​ന്‍, ഡി. ​അ​നി​ഖ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​യി​രു​ന്നു ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ മ​യ​ക്കു​മ​രു​ന്നു ബ​ന്ധം വെ​ളി​പ്പെ​ട്ട​ത്. മൂ​വ​രു​മാ​ണ് ക​ന്ന​ഡ ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത്.

2015ല്‍ ​ക​മ്മ​ന​ഹ​ള്ളി​യി​ല്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങാ​ന്‍ ബി​നീ​ഷ് പ​ണം ന​ല്‍​കി​യെ​ന്ന് അ​നൂ​പ് എ​ന്‍​സി​ബി​ക്കു മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ല

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ല. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെന്ന് താരം വാര്‍ത്താക്കുറിപ്പില്‍ പറയുകയുണ്ടായി. രജനീകാന്ത് സജീവരാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന സൂചനയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതും. ഡിസംബര്‍ വരെ കാത്തിരിക്കാന്‍ ആരാധകരോട് രജനീകാന്ത് പറയുകയുണ്ടായി. കൊറോണ വൈറസ് രോഗ വ്യാപനം കുറഞ്ഞാല്‍ മാത്രം പാര്‍ട്ടി പ്രഖ്യാപനം നടത്തും. രജനീകാന്ത് പിന്‍മാറിയേക്കുമെന്ന കത്തിന്റെ പകര്‍പ്പ് താരത്തിന്റെ ഓഫീസില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇതില്‍ പറയുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശരിയാണെന്ന് രജനീകാന്ത് […]

Subscribe US Now