ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു‌

author

പാ​റ്റ്ന: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് നി​തീ​ഷ് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഫാ​ഗു ചൗ​ഹാ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കേ​ന്ദ്ര അ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 125 അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് എ​ന്‍​ഡി​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​ത്. ബി​ജെ​പി​ക്ക് 74 സീ​റ്റും ജെ​ഡി-​യു​വി​ന് 43 സീ​റ്റു​മാ​ണു​ള്ള​ത്. വി​ജേ​ന്ദ്ര യാ​ദ​വ്, വി​ജ​യ് ചൗ​ധ​രി, അ​ശോ​ക് ചൗ​ധ​രി, മെ​വ​ലാ​ല്‍ ചൗ​ധ​രി​ഷ ഷീ​ല മ​ണ്ട​ല്‍ എ​ന്നി​വ​രാ​ണ് നി​തീ​ഷ് മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കു​ന്ന ജെ​ഡി​യു അം​ഗ​ങ്ങ​ള്‍.

മം​ഗ​ള്‍ പാ​ണ്ഡേ, രാം​പ്രീ​ത് പാ​സ്വാ​ന്‍ തു​ട​ങ്ങി 14 ബി​ജെ​പി നേ​താ​ക്ക​ളും മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​രും. ഹി​ന്ദു​സ്ഥാ​നി അ​വാ​മി മോ‍​ര്‍​ച്ച​യി​ല്‍ നി​ന്നും സ​ന്തോ​ഷ് മാ​ഞ്ചി​യും വി​കാ​ശീ​ല്‍ ഇ​ന്‍​സാ​ന്‍ പാ‍​ര്‍​ട്ടി​യി​ല്‍ നി​ന്നും മു​കേ​ഷ് മ​ല്ലാ​ഹും മ​ന്ത്രി​സ​ഭ​യി​ല്‍ ചേ​രും. അ​തേ​സ​മ​യം, മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി​യെ ഇ​ക്കു​റി സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കി​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ സീറ്റ് ലക്ഷ്യം വച്ച് രാജേഷും, ഗോപാലകൃഷ്ണനും : കോര്‍പ്പറേഷന്‍ പിടിക്കുക ലക്ഷ്യം

തിരുവനന്തപുരം : ബി.ജെ.പി. യുടെ മുതിര്‍ന്ന നേതാക്കളും ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് ചിരപരിചിതരുമാണ് വി.വി. രാജേഷും, ഗോപാലകൃഷ്ണനും. കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ അങ്കത്തട്ടില്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും ചോദിച്ച ചോദ്യമുണ്ട്. ഇവരെന്തെ ഇവിട മത്സരിക്കുന്നു? നിയമസഭയിലോ പാര്‍ലമെന്റിലേക്കോ മത്സരിക്കേണ്ട നേതാക്കള്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടപ്പില്‍ മത്സരിക്കുന്നു എന്ന ചോദ്യം മറ്റ് പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍വരെ ഇവരോട് ചോദിച്ചു. മുതിര്‍ന്ന നേതാക്കള്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്ന് ഉണ്ടെന്ന മറുപടിയാണ് ഇവര്‍ […]

You May Like

Subscribe US Now