ബി.ജെ.പിയില്‍ കലഹം; ശോഭക്ക് പിന്നാലെ സുരേന്ദ്രനെതിരെ പരാതിയുമായി പി.എം. വേലായുധന്‍

author

കോഴിക്കോട്: സംസ്ഥാന ബി.ജെ.പിയിലെ കലഹം പൊട്ടിത്തെറിയിലേക്ക്. നേതൃത്വ വിഷയത്തെ ചൊല്ലി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ മുതിര്‍ന്ന നേതാവും മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.എം. വേലായുധനും രംഗത്തെത്തി. സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച പി.എം. വേലായുധന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി.

മക്കള്‍ വളര്‍ന്ന് ശേഷിയിലേക്ക് വരുമ്ബോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തില്‍ ഇട്ടമാതിരിയാണിതെന്ന് വേലായുധന്‍ പറഞ്ഞു. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാന്‍ ഒട്ടേറെ തവണ സംസ്ഥാന അധ്യക്ഷനെ വിളിച്ചു. എന്നാല്‍, ഈ നിമിഷം വരെ തിരിച്ച്‌ വിളിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്തയാളാണ് താന്‍. അടിയന്തരാവസ്ഥ കാലത്ത് തല്ലുകൊണ്ട് രണ്ട് തവണയാണ് ജയിലില്‍ കിടന്നത്. ഒരു ആശയത്തിന് വേണ്ടി ഉറച്ചുനിന്നയാളാണ്. ഇന്ന് തനിക്ക് ഏറെ വേദനയുണ്ടെന്നും വേലായുധന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ അദ്ദേഹം വിതുമ്ബുകയും ചെയ്തു.

സുരേന്ദ്രനെതിരെ ആരോപണവുമായി ശോഭാ സുരേന്ദ്രനും രംഗത്തുവന്നിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് അധ്യക്ഷന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ ആരോപണം. ഇതുസംബന്ധിച്ച്‌ കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ശോഭ ഏറെ നാളുകളായി പാര്‍ട്ടി പരിപാടികളില്‍ ഉണ്ടായിരുന്നില്ല. ബി.ഡി.ജെ.എസുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാലിശമായ ഹര്‍ജി; സരിതക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. ഇന്നും […]

You May Like

Subscribe US Now